ദ്വീപിൽ ഹണിമൂൺ; പ്രേതവുമായുള്ള ദാമ്പത്യം സുഖകരമല്ല; വിവാഹ മോചനം വേണമെന്ന് യുവതി

uk-woman
Image Credit. brocarde/ Instagram
SHARE

‘പ്രേതത്തെ ഭർത്താവായി സ്വീകരിക്കുക.’– കേൾക്കുമ്പോൾ അതിശയം തോന്നും. ഈ ഉത്തരാധുനിക കാലത്ത് ഇത്തരം വിശ്വാസങ്ങളുമായി ജീവിക്കുന്ന മനുഷ്യരുണ്ടോ എന്നു ചിന്തിച്ചു പോകും. എന്നാൽ അത്തരത്തിൽ പ്രേതത്തെ ഭർത്താവായി സ്വീകരിച്ച ഒരു യുവതിയുടെ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 38കാരിയായ റോക്കർ ബ്രൊക്കാർഡെ എന്ന യുവതിയാണ് താൻ പ്രേതത്തെ വിവാഹം കഴിച്ചെന്നും ഇപ്പോള്‍ വിവാഹമോചനം വേണമെന്നുമുള്ള വിചിത്രമായ ആവശ്യവുമായി എത്തിയത്. 

നർമദ നദിയുടെ മുകളിലൂടെ നടന്ന് സ്ത്രീ; ദേവതയായി ആരാധിച്ചു; ഒടുവിൽ സത്യകഥ

വിക്ടോറിയൻ സൈനികനായിരുന്ന എഡ്വേഡോയുടെ പ്രേതത്തെയാണ് വിവാഹം ചെയ്തത്. എന്നാൽ അദ്ദേഹം തന്റെ എല്ലാ നീക്കങ്ങളും സസൂക്ഷ്മം വീക്ഷിക്കുകയാണ്. ഇത് വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നും അതുകൊണ്ടു തന്നെ പ്രേതമായ എഡ്വേഡോയിൽ നിന്ന് വിവാഹ മോചനം വേണമെന്നുമാണ് യുവതി ആവശ്യപ്പെടുന്നത്. പ്രേത ഭർത്താവ് ഇടയ്ക്കിടെ കുഞ്ഞിനെ പോലെ കരഞ്ഞ് തന്നെ ഭയപ്പെടുത്തുന്നതായും യുവതി ആരോപിച്ചു. ‘സഹിക്കാവുന്നതിന്റ പരമാവധി സഹിച്ചു. ഈ അടിച്ചമർത്തലുകൾ ഇനിയും സഹിക്കാനാകില്ല. പ്രേതവുമായുള്ള വിവാഹ ബന്ധം ഒരിക്കലും ശരിയാകില്ല എന്ന് മനസ്സിലായി.’– റോക്കർ പറയുന്നു.

ബന്ധം വേർപ്പെടുത്തുന്നതിൽ എഡ്വേർഡോയ്ക്ക് അതൃപ്തിയുണ്ടെന്നും അത് തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും യുവതി പറഞ്ഞു. ‘ശുഭകരമല്ലാത്ത ചിന്തകൾ എനിക്കുണ്ടാകുന്നുണ്ട്. ഇത് വ്യക്തമാക്കുന്നത് എഡ്വേർഡിന് ബന്ധം വേർപ്പെടുത്താൻ താത്പര്യമില്ലെന്നാണ്. അദ്ദേഹത്തിന്റെ പ്രതികരണം ശുഭകരമല്ല. വിവാഹത്തെ കുറിച്ച് ഒരു കൗൺസിലിങ് നടത്താൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. എന്നാൽ എഡ്വേർഡോ ഇത് ഗൗരവത്തിൽ എടുത്തില്ല.’– റോക്കർ പറയുന്നു. 

എഡ്വേർഡോ തന്റെ ജീവിതത്തിലേക്കു വരുന്നതിനു മുൻപ് പ്രേതത്തിലൊന്നും തനിക്കു വിശ്വാസമുണ്ടായിരുന്നില്ലെന്നും യുവതി പറയുന്നുണ്ട്. ഒക്ടോബർ 31നായിരുന്നു വിവാഹം. ബാരി ഐലന്റിൽ ഹണിമൂൺ ആഘോഷവും നടത്തി എന്നും ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ റോക്കർ ബ്രൊക്കാർഡെ പറഞ്ഞു. 

English Summary: UK woman who ‘married’ a ghost now wants Divorce

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS