ആറ് പങ്കാളികൾക്കൊപ്പം ഒരുമിച്ച് ഉറങ്ങണം; ഭീമമായ കിടക്കയുമായി യുവാവ്!

wives-arthor
Image Credit∙ arthurourso/ Instagram
SHARE

ആറുഭാര്യമാർക്കൊപ്പം ഒരുമിച്ചു കിടന്നുറങ്ങുന്നതിനായി കൂറ്റൻ കിടക്ക നിർമിച്ച് യുവാവ്.‌ ബ്രസീലിലെ സാവോപോളോയിൽ നിന്നുള്ള ആർതര്‍ ഒ ഉസ്രോ എന്ന യുവാവ് തന്റെ 6 പങ്കാളികൾക്കൊപ്പം ഒരുമിച്ച് ഉറങ്ങുന്നതിനായി കൂറ്റൻ കിടക്ക നിർമിച്ചത്. 81 ലക്ഷം രൂപയാണ് ഇതിന്റെ നിർമാണ ചിലവ്. 15 മാസം എടുത്താണ് ഈ കിടക്കയുടെ നിർമാണം പൂർത്തിയാക്കിയത്. കിടക്കയുടെ ചിത്രങ്ങൾ ആർതർ തന്നെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചു. 

സിനിമയെ വെല്ലുന്ന പ്രണയകഥ പറഞ്ഞ് ദമ്പതികൾ; അവിശ്വസനീയം എന്ന് സോഷ്യൽ മീഡിയ

പലതവണ സോഫയും ഡബിൾ ബെഡും പങ്കിടേണ്ടി വന്നു. പങ്കാളികൾക്കു സ്ഥലമൊരുക്കാൻ തറയിൽ പോലും ഉറങ്ങി. അങ്ങനെയാണ് ആറ് പങ്കാളികൾക്കൊപ്പം ഒരുമിച്ചുറങ്ങാൻ ഒരു കിടക്ക എന്ന ആശയത്തിലേക്ക് എത്തിയത്. ഈ കിടക്കയ്ക്ക് ലോകറെക്കോർഡ് ലഭിക്കുമെന്നും ആർതര്‍ പറയുന്നു. 

27കാരിയായ ലുവാന കസാക്കിയെയാണ് ആർതർ ആദ്യം വിവാഹം ചെയ്തത്. പിന്നീട് എമിലി സൗസ, വാൽക്വേറിയ സാന്റോസ്, ഡാമിയാന, അമാൻഡ ആൽബുകെർക് എന്നിവരെയും ആർതർ പങ്കാളികളാക്കി. 51കാരിയായ ഒലിൻഡ മരിയയെയാണ് അവസാനമായി വിവാഹം ചെയ്തത്. നേരത്തെ 9 പങ്കാളികളുണ്ടായിരുന്ന ആർതർ ഇതിൽ മൂന്നു പേരുമായുള്ള ബന്ധം വേർപ്പെടുത്തി. എല്ലാവരിലും ഓരോ കുഞ്ഞു വീതം വേണമെന്നാണ് തന്റെ ആഗ്രഹമെന്നും ആർതർ വെളിപ്പെടുത്തു. 

English Summary: Man Spends Rs 81 Lakh On 20-Foot Bed To Sleep With 6 Wives Together

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS