ADVERTISEMENT

നിങ്ങളുടെ സ്നേഹബന്ധം ഇപ്പോൾ ഏത് രീതിയിലാണ് മുന്നോട്ടു പോകുന്നത്? നിങ്ങൾക്കിടയിൽ ഇപ്പോഴും ആ പഴയ കെമിസ്ട്രി വർക്കൗട്ടാകുന്നുണ്ടോ? അതോ സ്നേഹ ബന്ധത്തിന്റെ ദൃഢത കുറഞ്ഞു വരുന്നുണ്ടോ? കാലമേറെ കഴിയുമ്പോൾ ചിലബന്ധങ്ങളിൽ സ്ത്രീകൾക്ക് ഇത്തരം സംശയങ്ങൾ ഉണ്ടാകും. ഈ സംശയങ്ങൾ ദൂരികരിക്കാന്‍ ചിലമാർഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

സ്ത്രീയുടെ ചെവിക്കുള്ളിൽ മൂളൽ; പരിശോധനയിൽ കണ്ടെത്തിയത് ചിലന്തിക്കൂട്

∙ അവന്റെ പെൺസുഹൃത്തായി നിങ്ങളെ അവതരിപ്പിക്കുന്നു

 

പൊതുയിടത്തിൽ നിങ്ങളെ അംഗീകരിക്കുക എന്നതു തന്നെയാണ് ഒരു ബന്ധം സത്യസന്ധമാണെന്ന് വിശ്വസിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം. സൗഹൃദം തുടങ്ങുമ്പോൾ പലപ്പോഴും അത് രണ്ടുപേർക്കിടയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായിരിക്കും. എന്നാൽ കാലക്രമേണ അത് വളരും. അപ്പോൾ  കൂടെയുള്ള വ്യക്തിയുടെ ഇടങ്ങളിലേക്ക് നിങ്ങളെ അയാൾ കൊണ്ടുപോകും. അയാളുടെ ഇടങ്ങളെല്ലാം  നിങ്ങളുടേതു കൂടിയാകുക മാത്രമല്ല. ഒരു ഘട്ടത്തിൽ അയാളുടെ പെൺസുഹൃത്തായി നിങ്ങളെ അംഗീകരിക്കുകയും സുഹൃത്തുക്കൾക്കിടയിൽ അവതരിപ്പിക്കുകയും ചെയ്യും. അത് ആ ബന്ധത്തിലെ നിർണായക നിമിഷമാണ്. ‘പുരുഷൻമാർ പൊതുവെ കമിറ്റ്മെന്റ്സ് കുറവുള്ളവരാണ്. അത് വളരെ സ്വാഭാവികമാണ്. പക്ഷേ, ഒരാൾ അയാളുടെ സൗഹൃദവലയത്തിൽ നിങ്ങളെ അയാളുടെ പെൺസുഹൃത്തായി അംഗീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനർഥം അവർക്ക് ജീവിതത്തിന്റെ ഭാഗമായി നിങ്ങളെ വേണമെന്നു തന്നെയാണ്.’– സൈക്കോളജിസ്റ്റായ മാലിനി ഷാ പറയുന്നു. 

 

∙ വലിയ തർക്കത്തിനു ശേഷവും ബന്ധം നിലനിർത്തുന്നു

Photo Credit: jacoblund/ Istockphoto
Photo Credit: jacoblund/ Istockphoto

 

പങ്കാളികൾ തമ്മിൽ വലിയ തർക്കങ്ങൾ ഉണ്ടാകാറുണ്ട്. പരസ്പരം കുറ്റപ്പെടുത്തലുകളും അതിരുവിട്ട സംവാദങ്ങളും ഉണ്ടാകും. പക്ഷേ, എല്ലാം കഴിയുമ്പോൾ പരിഹരിക്കാനുള്ള ശ്രമമുണ്ടാകുന്നു എങ്കിൽ അത് ബന്ധം നിലനിർത്താൻ ഇരുവർക്കും താത്പര്യമുള്ളതിനാലാണ്. ‘എന്താണ് ബന്ധങ്ങൾ നിലനിർത്താനുള്ള ഏറ്റവും മനോഹരമായ മാർഗമെന്ന് ചോദിച്ചാൽ അത് വലിയ വഴക്കിനു ശേഷം സമരസപ്പെടുന്നതാണ്. അത്തരം ഒരു മനോഭാവം പങ്കാളികൾക്കിടയിലുണ്ടെങ്കിൽ ഏത് ബന്ധവും മനോഹരമായി നിലനിൽക്കും.’– എന്നാണ് സൈക്കോളജിസ്റ്റായ ശലോനി പറയുന്നത്. 

 

∙ ഇഷ്ടമില്ലാത്ത കാര്യങ്ങൾ അംഗീകരിക്കരുത്

 

സ്നേഹ ബന്ധങ്ങൾ തുടങ്ങുമ്പോൾ പലപ്പോഴും പങ്കാളിയെ തൃപ്തിപ്പെടുത്തുന്നതിനായി പരമാവധി കാര്യങ്ങൾ ചെയ്യും. ഇതിനായി നമുക്കിഷ്ടമില്ലാത്ത കാര്യങ്ങൾ കൂടി പങ്കാളിക്കു വേണ്ടി ഇഷ്ടമാണെന്നു പറയുകയും ചെയ്യും. എന്നാൽ ഒരുഘട്ടത്തിൽ ഇത് തകർന്നു പോകും. ഇഷ്ടമില്ലാത്ത കാര്യങ്ങൾ കഷ്ടപ്പെട്ട് ഇഷ്ടപ്പെടുന്നതു കൊണ്ടു തന്നെ കുറച്ചു കാലം മുന്നോട്ടു പോകുമ്പോൾ അതിൽ വലിയ മാനസിക പിരിമുറുക്കം ഉണ്ടാകുകയും അത് വലിയ പൊട്ടിത്തെറിയിൽ കലാശിക്ക്ുകയും ചെയ്യുന്നു. അതുകൊണ്ട് സ്നേഹ ബന്ധം തുടങ്ങുമ്പോൾ തന്നെ നമ്മുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും മാറ്റേണ്ട കാര്യമില്ല. 

 

∙ ഒരുവിവാഹത്തിൽ നിങ്ങൾ ഒരുമിച്ചു പങ്കെടുക്കുന്നു

 

നിങ്ങളുടെ ഒരു സുഹൃത്തിന്റെ വിവാഹത്തിന് അയാൾ നിങ്ങൾക്കൊപ്പം വരുന്നു എങ്കിൽ അതിനർഥം ഈ ബന്ധം പരസ്യമാകുന്നതിൽ അയാൾ സന്തോഷവാനാണ്. നിങ്ങൾക്കൊപ്പം ഒരുമിച്ചു ജീവിക്കാൻ അയാൾക്കു താത്പര്യമുണ്ട്. നിങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിലും നിങ്ങളുടെ ബന്ധം തുടർന്നു പോകുന്നതിനും അയാൾ ആഗ്രഹിക്കുന്നു. 

 

∙ അയാൾ നിങ്ങൾക്ക് അത്രയേറെ പ്രാധാന്യമുള്ള വ്യക്തിയായി മാറുന്നു

 

നിങ്ങളുെട സൗഹൃദം ആരംഭിച്ച് ഒന്നോ രണ്ടോ വർഷങ്ങൾക്കു ശേഷം പരസ്പരം അത്രയേറെ പ്രിയപ്പെട്ടവരാണെന്നു മനസ്സിലാക്കിയാൽ ആ ബന്ധം മുന്നോട്ടു പോകുമെന്നുറപ്പാണ്. അവർക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങളും ഓർമകളും ജീവിതകാലം മുഴുവൻ നിങ്ങൾക്കു സ്വന്തമാകണമെന്ന ചിന്തയുണ്ടാകുകയും അതിനായി പരസ്പരമുള്ള സ്നേഹസൗഹൃദം നിലനിർത്തുകയും ചെയ്യുന്നു. അയാൾ അയാളുടെ കുടുംബാംഗങ്ങളെ നിങ്ങളെ പരിചയപ്പെടുത്തുകയും നിങ്ങളുടെ കുടുംബത്തെ തിരിച്ച് പരിചയപ്പെടുകയും ചെയ്യുന്നു. ഒരുമിച്ചുള്ള യാത്രയുടെ മുന്നോടിയായാണ് ഇത്തരം കാര്യങ്ങളെല്ലാം പുരുഷൻ ചെയ്യുന്നത്. 

 

∙ പ്രശ്നങ്ങളെ ഒരുമിച്ച് അഭിമുഖീകരിക്കുന്നു

 

ഒരുമിച്ചു നിൽക്കുക എന്നാൽ സന്തോഷത്തിലും സങ്കടത്തിലും ഒപ്പമുണ്ടാകുക എന്നു തന്നെയാണ്. ഒരു പ്രശ്നം വരുമ്പോൾ അതു നേരിടാൻ നിങ്ങൾക്കൊപ്പം അവർ നിൽക്കുന്നുണ്ടെങ്കിൽ അതിനർഥം ഏത് പ്രതിസന്ധിഘട്ടത്തിലും കൂടെയുണ്ടാകുമെന്നാണ്. വാക്കുകളിലൂടെയല്ല, പ്രവർത്തിയിലൂടെ അത് തെളിയിക്കുന്നവർ എപ്പോഴും കൂടെയുണ്ടാകും. 

 

English Summary: Relationship Tips For Women

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com