ഇഷ്ടമുള്ള സ്ത്രീകളെ പങ്കാളികളാക്കാൻ പുരുഷന്മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

lovers-in-garden
Image Credit∙ Shutterstock
SHARE

കാലങ്ങൾക്കനുസരിച്ച് രണ്ടു മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിൽ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഭാര്യ, ഭർത്താവ്, കാമുകൻ, കാമുകി എന്നീ പദങ്ങളെല്ലാം ‘പങ്കാളി’ എന്ന ഒറ്റപദത്തിലേക്കു പുതിയകാലത്തെ മനുഷ്യർ മാറിയിരിക്കുന്നു. ‘സിറ്റുവേഷൻഷിപ്പ്’ എന്ന പദം പോലും ബന്ധങ്ങളിൽ വളരെ പൊതുവായി മാറിയിരിക്കുന്നു. അതുകൊണ്ടു തന്നെ മുൻകാലങ്ങളെ അപക്ഷേിച്ച് ബന്ധങ്ങളില്‍ മനുഷ്യരുടെ കാഴ്ചപ്പാടുകളും പൂർണമായി മാറിയിരിക്കുന്നു. സമീപകാലങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ സ്ത്രീകളിലാണ്  ബന്ധങ്ങളുടെ കാര്യത്തിൽ വലിയ പരിണാമം സംഭവിച്ചിരിക്കുന്നത്. ഓരോ മനുഷ്യരും വ്യത്യസ്തരാണെന്നു പറയുമ്പോഴും ആഗ്രഹിക്കുന്ന രീതിയിലുള്ള സ്ത്രീകളെ ജീവിതത്തിൽ ലഭിക്കണമെങ്കിൽ സമയവും പ്രയത്നവും വിശ്വാസവും വേണമെന്നാണ് മനഃശാസ്ത്ര വിദഗ്ധർ പറയുന്നത്.

ക്ഷമയോടെ അടുത്തിരിക്കുന്ന ആളുകളെ കേൾക്കുന്നതാണ് പുതിയകാലത്തെ സ്ത്രീകൾ പങ്കാളിയിൽ നിന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതിനുള്ള കാരണവും വളരെ ലളിതമാണ്. നിങ്ങൾ നിങ്ങളുടെ പങ്കാളിയെ മനസ്സിലാകണമെങ്കിൽ ആദ്യം  അവരെ കേൾക്കാൻ തയാറാകണം. തുറന്നു സംസാരിക്കുമ്പോൾ തന്നെ ഒരു പരിധിവരെ അവരെ മനസ്സിലാക്കാൻ സാധിക്കും. സ്ത്രീകൾക്കു പൊതുവേ വേണ്ടത് അവരെ കേട്ടുകൊണ്ടിരിക്കുന്ന മനുഷ്യരെയാണ്. 

Couple on vacation
Representative image: iStock/AzmanL

നന്നായി ആശയവിനിമയം നടത്തുന്നതും സത്യസന്ധമായി പെരുമാറുന്നതും സ്ത്രീകൾക്ക് പൊതുവേ ഇഷ്ടപ്പെടുന്ന കാര്യമാണ്. ഏത് പ്രശ്നത്തിലായാലും സത്യസന്ധമായി പരസ്പരം ആശയവിനിമയം നടത്തുന്നത് ബന്ധം ദൃഢമാക്കാൻ സഹായിക്കും. മറ്റുള്ള സ്ത്രീകളെ കുറിച്ചു ബഹുമാനത്തോടെ സംസാരിക്കുന്നതും പുരുഷന്മാരുടെ വ്യക്തിത്വത്തെ ഇഷ്ടപ്പെടുന്ന സ്ത്രീകൾക്കു മുന്‍പിൽ ആകർഷകമാക്കും. ഉദാഹരണത്തിനു പൂർവകാലത്തിലെ പ്രണയബന്ധത്തെ കുറിച്ചും  കാമുകിയെ കുറിച്ചും വളരെ ബഹുമാനത്തോടെ സംസാരിക്കുന്നത് സ്ത്രീകളിൽ മതിപ്പുളവാക്കും. 

സുരക്ഷിതരല്ലെന്നു തോന്നുന്ന മനുഷ്യർക്കൊപ്പം ഡേറ്റിങ് നടത്താൻ ഒരു സ്ത്രീയും തയാറാകാറില്ല. അതുകൊണ്ടു തന്നെ സമ്മതം ചോദിക്കുക എന്നത് ബന്ധം ദൃഢമാക്കാൻ അനിവാര്യമാണ്. ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിൽ ആദ്യഘട്ടത്തിൽ തന്നെ സമ്മതം ചോദിക്കുകയും ഇഷ്ടാനിഷ്ടങ്ങൾ എന്താണെന്നു മനസ്സിലാക്കുകയും വേണം. പങ്കാളികളാകുമ്പോഴും വ്യക്തി സ്വാതന്ത്ര്യം നൽകണം. ഒരുമിച്ചുള്ളപ്പോഴും വ്യക്തിപരമായ സ്വാതന്ത്ര്യം നൽകുന്നതാണ് ബന്ധം മനോഹരമാകാൻ നല്ലത്. 

couple health
Photo Credit: Ridofranz/ Istock.com

ഒരു ബന്ധത്തിൽ സ്നേഹം പ്രകടിപ്പിക്കാൻ പലമാർഗങ്ങളും ഉണ്ട്. ബന്ധം ദൃഢമാകാൻ സ്നേഹം അഭിനിവേശത്തോടെ പ്രകടിപ്പിക്കണം. വൈകാരികമായ അടുപ്പവും വളരെ പ്രധാനമാണ്. പങ്കാളിയോടു മാത്രമല്ല. മറ്റുള്ളവരോടും സത്യസന്ധമായി ഇടപെടുന്നത് വ്യക്തിത്വം കൂടുതൽ ആകർഷണീയമാക്കും. തുറന്നു സംസാരിക്കുന്നവരും ആത്മവിശ്വാസത്തോടെ നിൽക്കുന്നവരുമായ പുരുഷന്മാരോട് സ്ത്രീകൾക്കു ബഹുമാനമായിരിക്കും.

English Summary: What Is Women Actually Want A Relationship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS