വിവാഹത്തിനു വളരെനാൾ മുൻപുതന്നെ അണ്ഡം ശീതീകരിച്ചു; വെളിപ്പെടുത്തലുമായി രാംചരണിന്റെ ഭാര്യ

upasana
Image Credit∙ Upasana Kamineni/ Instagram
SHARE

വിവാഹത്തിനു വർഷങ്ങൾക്കു മുൻപു തന്നെ അണ്ഡം ശീതീകരിച്ചിരുന്നതെന്ന വെളിപ്പെടുത്തലുമായി രാംചരണിന്റ ഭാര്യ ഉപാസന കാമിനേനി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ഉപാസനയുടെ വെളിപ്പെടുത്തൽ. കുട്ടികൾ ഉണ്ടാകുന്നതിനു മുൻപായി സാമ്പത്തികയമായി സുരക്ഷിതരാകണമെന്ന് താനും രാംചരണും തീരുമാനിച്ചിരുന്നതായും ഉപാസന വ്യക്തമാക്കി. 

പ്ലസ്‌ സൈസിൽ തകർപ്പൻ നൃത്തവുമായി യുവതികൾ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

‘ഞാനും റാമും അണ്ഡം ശീതീകരിക്കുക എന്ന തീരുമാനം നേരത്തെ തന്നെ എടുത്തതാണ്. പലകാരണങ്ങളാൽ ആ സമയത്ത് കരിയറിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇപ്പോൾ ഞങ്ങൾ ഇരുവരും സാമ്പത്തികമായി സുരക്ഷിതരാണ്. വരുമാനം ഉപയോഗിച്ച് കുട്ടിയെ പരിപാലിക്കാനും ഞങ്ങളുടെ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാനും ഇപ്പോൾ സാധിക്കും.’– ഉപാസന പറഞ്ഞു. 

2012ലായിരുന്നു രാംചരണും ഉപാസനയും തമ്മിലുള്ള വിവാഹം. സംരംഭകയാണ് ഉപാസന കാമിനേനി. കഴിഞ്ഞ ഡിസംബറിലാണ് അച്ഛനാകാൻ പോകുന്നു എന്ന  വാർത്ത രാംചരൺ ആരാധകരെ അറിയിച്ചത്. 

English Summary: Upasana Kamineni, Ram Charan decided to freeze eggs ‘very early’ in their marriage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS