‘മോനയും ശ്രീദേവിയും അടുത്ത സുഹൃത്തുക്കൾ; ആരുടെ ഭാഗം നിൽക്കണമെന്ന് സമ്മർദത്തിലായി’

sreedevi-raveena
Image Credit∙Instagram
SHARE

ശ്രീദേവിയും മോനയും അടുത്ത സുഹൃത്തുക്കളായിരുന്നെന്നും അതുകൊണ്ടുതന്നെ ആരോടൊപ്പം നിൽക്കണമെന്ന് അറിയില്ലായിരുന്നു എന്നും രവീണ ഠണ്ടൻ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു രവീണയുടെ പ്രതികരണം. ലാഡ്‌ല എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു  ആദ്യം പരിചയപ്പെട്ടത്. അവിടെ വച്ചാണ് സൗഹൃദം തുടങ്ങുന്നതെന്നും രവീണ വ്യക്തമാക്കി. ശ്രീദേവി തന്നോട് എല്ലാ രഹസ്യങ്ങളും പങ്കുവയ്ക്കാറുണ്ടായിരുന്നെന്നും രവീണ പറഞ്ഞു. 

രവീണയുടെ വാക്കുകൾ ഇങ്ങനെ: ‘ശ്രീദേവിയും ബോണിയും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ ഞാൻ ആകെ സമ്മർദത്തിലായി. കീറിമുറിക്കപ്പെട്ടതു പോലെ തോന്നി. അവരെ രണ്ടുപേരെയും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. രണ്ടുപേർക്കും വേണ്ടി ഞാൻ നിലനിന്നു. ആളുകൾ ജീവിതത്തിലെ പലസാഹചര്യങ്ങളിലൂടെയും കടന്നുപോകും. ഒരാളെ കുറിച്ച് മറ്റൊരാളോട് മോശം പറയാതെ സുഹൃത്തുക്കൾക്കു വേണ്ടി നിലകൊള്ളാൻ സാധിക്കും. ആതാണ് ഞാൻ ചെയ്തത്. രണ്ടുപേരും ആ പ്രതിസന്ധിഘട്ടങ്ങളെല്ലാം പിന്നിട്ടു. പക്ഷേ, രണ്ടുപേർക്കും ആയുസ് കുറവായിരുന്നു.’–  രവീണ പറയുന്നു. 

ബോണി കപൂറിന് ആദ്യഭാര്യ മോനയില്‍ രണ്ടുമക്കളുണ്ട്. അർജുൻ കപൂറും അൻഷുല കപൂറും. അർബുദ ബാധിതയായി ചികിത്സയിലിരിക്കുമ്പോഴാണ് മോന കപൂർ മരിച്ചത്. 2018ലായിരുന്നു ശ്രീദേവിയുടെ മരണം. ബോളിവുഡ് താരങ്ങളായ ജാൻവി കപൂറും ഖുഷി കപൂറും മക്കളാണ്. 

English Summary: Sridevi-Boney Kapoor romance, divorce with Mona Kapoor ‘tore apart’ Raveena Tandon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS