ADVERTISEMENT

മുത്തശ്ശിയുമായി പാരിസിലേക്കു യാത്രപോയി സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുകയാണ് യുകെയിലെ ദന്തഡോക്ടറായ ഉസാമ അഹമ്മദ്. മുത്തശ്ശിയാണ് വളർത്തിയതെന്നും മുത്തശ്ശിയുടെ ജീവിതത്തില്‍ ഏറ്റവും മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കേണ്ടത് തന്റെ കടമയാണെന്നും ഉസാമ പറയുന്നു. 

പ്രായമായ ഒരു സ്ത്രീ ഹോട്ടൽ മുറിയിലെ ജാലകത്തിലൂടെ പുറത്തേക്കു നോക്കി നിൽക്കുന്നതിൽ  നിന്നാണ് വിഡിയോ തുടങ്ങുന്നത്. പാരിസിലെ തെരുവുകളിലൂടെ അവർ സഞ്ചരിക്കുന്നതും കുടുംബത്തിനൊപ്പം ഷോപ്പിങ് നടത്തുന്നതും വിഡിയോയിൽ ഉണ്ട്. ഫോട്ടോകൾക്കു പോസ് ചെയ്യുന്നതും വിഡിയോയിൽ കാണാം. 

‘2023ലെ പാരിസ് യാത്ര. അടുത്തതായി ഞങ്ങൾ എങ്ങോട്ട് പോകും?’ എന്ന കുറിപ്പോടെയാണ് ഡോ. അഹമ്മദ് വിഡിയോ പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. ഡോ. അഹമ്മദിനും അദ്ദേഹത്തിന്റെ മുത്തശ്ശിക്കും ആശംസകളുമായി നിരവധി കമന്റുകളും എത്തി. ‘അവരാണ് നിങ്ങളു‍െട വിജയമന്ത്രം. ഒരുപക്ഷേ, അവർ ഇല്ലെങ്കിൽ പണമോ ജോലിയോ കരിയറോ നിങ്ങൾക്കുണ്ടാകുമായിരുന്നില്ല’– എന്നാണ് വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘നിങ്ങളുടെ സ്വപ്നങ്ങളെ എത്തിപ്പിടിക്കാൻ നിങ്ങൾക്ക് ഒരു മുത്തശ്ശിയെങ്കിലും കൂടെ ഉണ്ടായി. കുറച്ചുകാലം മുൻപ് എന്റെ മുത്തശ്ശി മരിച്ചു. ഇതുപോലെ അവരെ സന്തോഷിപ്പിക്കാൻ കഴിയാത്തതിൽ എനിക്കു വിഷമം തോന്നുന്നു.’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ വന്ന മറ്റൊരു കമന്റ്. ‘നിങ്ങളൊരു മാന്യനായ മനുഷ്യനാണ്.’– എന്ന രീതിയിലുള്ള കമന്റുകളും എത്തി. 

English Summary: UK Dentist Takes His Grandmother On A Trip To Paris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com