ADVERTISEMENT

സമൂഹമാധ്യമ ഉപയോക്താക്കളുടെ കണ്ണുകളെ ഈറനണിയിച്ച് മരിച്ചുപോയ ഭാര്യയെ ഓർക്കുന്ന വയോധികന്റെ വിഡിയോ. ഗുർപിന്ദർ സന്ദു എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. ഒരു ദിവസം മുൻപ് പങ്കുവച്ച വിഡിയോ ഇതിനോടകം  നിരവധി പേർ കണ്ടു. വിഡിയോയ്ക്കു താഴെ ഹൃദയസ്പർശിയായ നിരവധി കമന്റുകളും എത്തി. 

 

സൈക്കിളിലെത്തിയ വയോധികൻ റോഡിനു സമീപത്തുള്ള  ഒരു കടയിൽ നിന്ന് സർബത്ത് വാങ്ങുന്നതിൽ തിന്നാണ് വിഡിയോ തുടങ്ങുന്നത്. കൈവശമുള്ള ഭാര്യയുടെ ഫോട്ടോയിലേക്ക് ഈ സർബത്ത് ഗ്ലാസ് നീട്ടുന്നതും കാണാം. സ്വയം ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഭാര്യക്കു നൽകുകയാണ് അദ്ദേഹം. തുടർന്ന് അദ്ദേഹം സർബത്ത് കുടിക്കുന്നതും കാണാം. 

 

മരണത്തിനു പോലും തോൽപ്പിക്കാനാകാത്ത പ്രണയം എന്നാണ് വയോധികന്റെ പ്രവൃത്തിയെ സോഷ്യൽമീഡിയ വിശേഷിപ്പിച്ചത്. ‘ഇന്ന് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ വിഡിയോ. ഇതുപോലെയുള്ള സ്നേഹം എല്ലാവരും അർഹിക്കുന്നു.’– എന്നാണ് വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. വിഡിയോയ്ക്കു താഴെ വന്ന മറ്റൊരു കമന്റ് ഇങ്ങനെ: ‘യഥാർഥ പ്രണയം എന്താണെന്ന് ചിലർ എന്നോട് ചോദിച്ചപ്പോൾ ഇതാണെന്നു പറഞ്ഞ് ഞാൻ  ഈ മനോഹരമായ വിഡിയോ കാണിച്ചു.’ വിഡിയോയ്ക്കു താഴെ മറ്റു പലരും ഹാർട്ട് ഇമോജി കമന്റ് ചെയ്ത് തങ്ങളുടെ സ്നേഹം അറിയിച്ചു. 

 

English Summary: Elderly man's heart-wrenching gesture for his late wife will make you cry. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com