14 വർഷത്തിനു ശേഷം ഒരുമിച്ച് കാപ്പി കുടിച്ചു; കാലം എല്ലാ മുറിവുകളും ഉണക്കും: ബ്രിട്ട്നി സ്പിയേഴ്സ്

britney
Image Credit∙ Britney Spears/Instagram
SHARE

മൂന്നുവർഷമായി അകൽച്ചയിലായിരുന്ന അമ്മ തിരിച്ചു വന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ച് പ്രശസ്ത പോപ്പ് താരം ബ്രിട്ട്നി സ്പിയേഴ്സ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച വൈകാരിക കുറിപ്പിലൂടെയാണ് താരം അനുഭവം പങ്കുവച്ചത്. കാലം എല്ലാ മുറിവുകളും ഉണക്കുമെന്ന് ബ്രിട്ട്നി സ്പിയേഴ്സ് പറയുന്നു. 

‘മൂന്നുവർഷങ്ങൾക്കു ശേഷം ഇന്നലെയാണ് എന്റെ പ്രിയപ്പെട്ട അമ്മ വീടിന്റെ പടിചവിട്ടുന്നത്. അതൊരു നീണ്ട കാലയളവായിരുന്നു. കുടുംബത്തിൽ വഴക്കുകള്‍ സാധാരണമാണ്. പക്ഷേ, കാലം എല്ലാ മുറിവുകളും ഉണക്കും. പരസ്പരം തുറന്നു സംസാരിച്ചതിലൂടെ പ്രശ്നങ്ങളെല്ലാം അവസാനിപ്പിക്കാൻ സാധിച്ചതിൽ ഞാൻ അനുഗ്രഹീതയാണ്. ’– ബ്രിട്ട്നി കുറിച്ചു. 

14വർഷങ്ങൾക്കു ശേഷം അമ്മയ്ക്കൊപ്പം സന്തോഷത്തോടെ ഒരു കാപ്പികുടിക്കാൻ സാധിച്ചത് തനിക്കു ലഭിച്ച അനുഗ്രഹമാണെന്നും ബ്രിട്ട്നി പറഞ്ഞു. ‘ഇനി ഞങ്ങൾക്ക് ഷോപ്പിങ്ങിനു പോകണം.’– താരം വ്യക്തമാക്കി. 

2008ലായിരുന്നു സ്വന്തം പിതാവിനെതിരെ ബ്രിട്ട്നി സ്പിയേഴ്സ് പരാതി നൽകിയത്. തന്റെ വ്യക്തിപരവും സ്വത്തു സംബന്ധവുമായ കാര്യങ്ങളിൽ അനാവശ്യമായി ഇടപമെടുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബ്രിട്ട്നി സ്പിയേഴ്സിന്റെ പരാതി. 2021ൽ താരത്തിന് അനുകൂലമായി വിധിവന്നു. ഇതിനുപിന്നാലെ അമ്മയ്ക്കെതിരെയും ബ്രിട്ട്നി സ്പിയേഴ്സ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു

English Summary: Time heals all wounds': Britney Spears pens emotional note after meeting her mom

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS