മകനെ കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ; കണ്ണ് നിറയിക്കും ഈ വൈറൽ വിഡിയോ

178964030
Image Credit: instagram/anzil_a
SHARE

കുടുംബത്തിനു സർപ്രൈസ് നൽകുന്ന ധാരാളം വിഡിയോകള്‍ സമൂഹമാധ്യമത്തിൽ കാണാൻ കഴിയും. എന്നാൽ അങ്ങനെ ചുമ്മാ കണ്ട് തീർക്കാൻ പറ്റുന്ന ഒന്നല്ല ഈ അമ്മയുടെയും മകന്റെയും വിഡിയോ. കണ്ടവരുടെയെല്ലാം കണ്ണ് നിറയിച്ചുവെന്നാണ് വിഡിയോയിലെ കമന്റുകൾ പറയുന്നത്.

അൻസിൽ എന്ന യുവാവാണ് വീട്ടുകാരെ ഞെട്ടിച്ചത്. ഒന്നരവർഷത്തിനു ശേഷം വിദേശത്ത് നിന്നും നാട്ടിലേക്ക് സർപ്രൈസായി എത്തുകയായിരുന്നു അൻസിൽ. വീട്ടിൽ കയറിയ ഉടൻ സഹോദരങ്ങളുടെ അമ്പരപ്പും സ്നേഹപ്രകടനങ്ങളും കണ്ടാൽതന്നെ മറ്റുള്ളവരുടെ കണ്ണ് നിറയും. അടുക്കളയിൽ തിരക്കിലായിരുന്ന ഉമ്മ പ്രതീക്ഷിക്കാതെ മകനെക്കണ്ട് ഞെട്ടിത്തരിക്കുകയായിരുന്നു. സന്തോഷവും സങ്കടവും ചേർന്ന് മിണ്ടാനാവാത്ത അവസ്ഥ. എന്റെ മോനേ എന്ന് വിളിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് നിലത്തിരിക്കുന്നതും മകനെ കെട്ടിപ്പിടിക്കുന്നതും വിഡിയോയിൽ കാണാം. എന്റെ ഉമ്മ എന്ന് എഴുതിക്കൊണ്ട് അൻസിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ 14 ലക്ഷം ആളുകളാണ് കണ്ടത്. 

വിഡിയോ കണ്ണ് നിറയിച്ചെന്നും ലോകത്തെ എല്ലാ അമ്മമാർക്കും ഇതാണ് മക്കളോടുള്ള സ്നേഹം എന്നുമാണ് കമന്റുകൾ. പലയാവർത്തി വിഡിയോ കണ്ടതായും പലരും കുറച്ചു.

Content Summary: Son surprising Mother - viral video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS