'ഞങ്ങൾ കണ്ടുമുട്ടിയതു മരത്തിന്റെ മുകളിൽ വച്ച്'; ആദ്യം സുഹൃത്തുക്കളായിരുന്നു, പ്രണയം പറഞ്ഞത് ഭര്‍ത്താവ്: മൈഥിലി

mythili
Image Credit:instagram/mythili_balachandran
SHARE

സാൾട്ട് ആൻഡ് പെപ്പർ, പാലേരി മാണിക്യം, ഈ അടുത്ത കാലത്ത് എന്നിങ്ങനെ മൈഥിലി എന്ന അഭിനേത്രിയെ ഓർക്കാൻ ഒരുപാട് മനോഹര ചിത്രങ്ങളുണ്ട്. ഇപ്പോൾ സിനിമയിൽ നിന്നും ഒന്നു മാറി, അമ്മയായതിന്റെ സന്തോഷത്തിലാണ് താരം. ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷം ഏതെന്നു ചോദിച്ചാൽ വിവാഹദിവസവും അമ്മയായതും എന്നാണ് മൈഥിലിക്ക് പറയാനുള്ളത്.

സിനിമയിൽ മാത്രമാണ് താരം 'മൈഥിലി' ആയിരിക്കുന്നത്. അല്ലാത്തപ്പോഴൊക്കെ ഇത് ബ്രൈറ്റി ആണ്. 'സിനിമയ്ക്കുവേണ്ടിയാണ് മൈഥിലി എന്ന പേര് ഇട്ടത്. സാധാരണക്കാരിലേക്ക് എത്താൻ ആ പേര് ഒരുപാട് സഹായിക്കുകയും ചെയ്തു. സാധാരണക്കാരിയെപ്പോലെ ജീവിക്കാനാണ് എനിക്കിഷ്ടം. പുറത്തേക്കു പോകുമ്പോൾ എന്നെ ആളുകൾ തിരിച്ചറിയും പക്ഷേ ഇവിടെ അങ്ങനെയല്ല. ഇവിടെ എനിക്ക് ബ്രൈറ്റി ആയിട്ട് ഇരിക്കാം.' എന്നാണ് മൈഥിലി പറയുന്നത്. 

mythili
Image Credit:instagram/mythili_balachandran

ഇനി ഭർത്താവ് സമ്പത്തിനെ എങ്ങനെയാണ് പരിചയപ്പെട്ടത് എന്ന ചോദ്യത്തിന്, മരത്തിനുമുകളിൽ വച്ചായിരുന്നു എന്നാണ് താരത്തിന്റെ മറുപടി. 'ഞാൻ സസ്ടെയ്നബിൾ ആർക്കിടെക്ചർ പരിപാടികളുമായി നിൽക്കുമ്പോഴാണ് ബ്രൈറ്റി ഒരു സ്ഥലം വാങ്ങുന്നതിനായി അവിടെ വരുന്നത്. ആ സമയത്ത് ഞാൻ ഒരു ട്രീ ഹൗസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഞങ്ങളുടെ ഒരു കോമൺ ഫ്രണ്ട് എന്റെ കൂടെ ഉണ്ടായിരുന്നു. അവനെ കാണാൻ ബ്രൈറ്റി വന്നു. പണി നടക്കുന്നതുകൊണ്ട് തന്നെ ആ ട്രീഹൗസിലാണ് ഞങ്ങളുടെ താമസവും. അങ്ങനെ അവിടെ വച്ചാണ് ഞങ്ങൾ കണ്ടുമുട്ടുന്നതും. രണ്ടു ദിവസത്തേക്കു വന്നതാണെങ്കിലും നാല് മാസത്തോളം നിൽക്കേണ്ടി വന്നു. ആ സമയത്ത് ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി. മൈഥിലി എന്ന അഭിനേത്രിയേക്കാളുപരി, ബ്രൈറ്റി എന്റെ നല്ല സുഹൃത്തായിരുന്നു. എല്ലാവരെയും സഹായിക്കുന്ന നല്ല മനസ്സുള്ള ഒരാൾ. ആ സമയത്ത് ഞാൻ സിംഗിൾ ആയിരുന്നു. ഏതോ ഒരു നിമിഷത്തിൽ ഞാൻ ഇഷ്ടം തുറന്നു പറഞ്ഞു.' - സമ്പത്ത് പറയുന്നു. എന്നാൽ ഒന്നു നോക്കിയേക്കാമെന്നു ഞാനും കരുതിയെന്ന് മൈഥിലിയും പറഞ്ഞു. 

Read also: സുന്ദരി ആയതുകൊണ്ടല്ല, വീട്ടിലെ അവസ്ഥ മോശമായതുകൊണ്ടാണ് അമ്മ എന്നെ സിനിമയിൽ അഭിനയിക്കാൻ വിട്ടത്: റാണി മുഖർജി

mythili-pregnant
Image Credit:instagram/mythili_balachandran

തന്റെ ജീവിതത്തില്‍ മൈഥിലി വന്നതിനു ശേഷമാണ് ഒരു അച്ചടക്കം വന്നതെന്നാണ് ഭർത്താവ് പറയുന്നത്. പുറത്തു നിന്നായിരുന്നു മൈഥിലി വരുന്നതുവരെയും ഭക്ഷണം കഴിച്ചിരുന്നത്. ഇപ്പോൾ വീട്ടിൽ തന്നെയാണ് എല്ലാം. അന്നേവരെ നൂലില്ലാത്ത പട്ടമായിരുന്നെന്നും ഇപ്പോൾ ഒരു നൂലൊക്കെ ഉണ്ടെന്നുമാണ് സമ്പത്തിന്റെ അഭിപ്രായം. ബിഹൈൻഡ് വുഡ്സ് ഐസ് എന്ന യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് മൈഥിലിയും ഭർത്താവും മനസ്സു തുറന്നത്.

Read also: 33 വർഷം മുടി വെട്ടിയില്ല!, നീളൻ തലമുടിയിൽ 58 കാരിക്ക് ലോകറെക്കോർഡ്

Content Summary:Actress Mythili Talks about her love life and Marriage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS