ADVERTISEMENT

ഞാൻ നല്ല അമ്മയാണോ? പലതവണ ഈ ചോദ്യം സ്വയം ചോദിച്ചവരായിരിക്കും നമ്മളിൽ പലരും. പ്രത്യേകിച്ചും ജോലിക്കാരായ അമ്മമാര്‍. പലപ്പോഴും അവർക്ക് മക്കളെ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയില്ല. ഇത്, പലരിലും മാനസിക സമ്മർദം ഉണ്ടാക്കുന്നത് പതിവാണ്. മക്കള്‍ക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാനും അവരുടെ ഇഷ്ടത്തിനനുസരിച്ച് നിൽക്കാനും ലഭിച്ചിരിക്കുന്ന ഒരു സുവർണാവസരമാണ് ഈ കൊറോണക്കാലം. ഏതായാലും വീട്ടിൽ അടച്ചിരിപ്പാണ്. എങ്കിൽ പിന്നെ കുഞ്ഞുങ്ങളുമായി കൂടുതൽ സമയം ചിലവഴിക്കാം. 

പൂർണാർഥത്തിൽ നല്ല അമ്മമാരാകാൻ നമുക്ക് സാധിക്കണമെന്നില്ല. എന്നാൽ ചിലകാര്യങ്ങളിലൂടെ ഇത് മറികടക്കാനാകുമെന്നാണ് വിദഗ്ധർ പറയുന്നത്. കുഞ്ഞുങ്ങൾ വളരുന്നതിന് അനുസരിച്ച് അമ്മമാരുടെ രീതികളിലും മാറ്റം വരുത്തേണ്ടി വരും. അവയിൽ ഏറ്റവും ആദ്യം ചെയ്തിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്

1. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ കുഞ്ഞുങ്ങളെ സ്നേഹിക്കുക

2. കുഞ്ഞായിരിക്കുമ്പോൾ അവരെ  കൂടുതൽ വേദനിപ്പിക്കാതിരിക്കുക. കാരണം കുട്ടിക്കാലത്ത് ഏൽക്കുന്ന ചെറിയവേദനകൾ പോലും അവരുടെ മാനസീക ആരോഗ്യത്തെ ബാധിക്കും. 

3. കുഞ്ഞിന് ഏറ്റവും മികച്ചത് എന്താണോ അത് നൽകുക

4. പരമാവധി സമയം മക്കൾക്കൊപ്പം ചിലവഴിക്കാൻ ശ്രമിക്കുക

5. തന്നെക്കാൾ വലുതായി  അമ്മയ്ക്ക് ഈ ലോകത്ത് ഒന്നുമില്ലെന്ന തോന്നൽ അവരിലുണ്ടാക്കുക

6. മക്കൾക്കായി ഇഷ്ടമുള്ളവ ചിലപ്പോൾ ഉപേക്ഷിക്കേണ്ടി വന്നാൽ അതിന് തയാറാകുക. 

7. വീട്ടിലിരിക്കുമ്പോൾ എപ്പോഴും സന്തോഷത്തോടെ അവരോട് പെരുമാറുക.

8.എത്രവലിയ വിഷമങ്ങളുണ്ടെങ്കിലും മക്കൾക്കൊപ്പം നിൽക്കുന്ന സമയം അത് പ്രകടിപ്പിക്കാതിരിക്കുക. 

9. കുഞ്ഞുങ്ങൾ വരുന്നതിനു മുൻപ് ജീവിതം എത്ര മനോഹരമായിരുന്നു എന്ന് ഒരിക്കൽ പോലും ചിന്തിക്കാതിരിക്കുക.

10. ഇതിനെല്ലാം ഉപരിയായി അവരെ പൂർണമായി മനസ്സിലാക്കുക. 

11. എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് മക്കളെ പഠിപ്പിക്കുക

12. മക്കളെ സ്വയം പര്യാപ്തരാക്കുക

13. അവര്‍ക്ക് ഭക്ഷണവും, സുരക്ഷിതത്വവും സ്നേഹവും ഉറപ്പു വരുത്തുക

14. വളരുമ്പോൾ അവർക്കു സംഭവിക്കുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കുക.

15. ഒന്നും പ്രതീക്ഷിക്കാതെ സഹജീവികളോട് കരുണയും സ്നേഹവുമുള്ളവരാക്കി അവരെ വളർത്തുക

English Summary: How to Become A Good Mom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com