ADVERTISEMENT

നടൻ വിജയ് വർമയുമായുള്ള പ്രണയം സ്ഥിരീകരിച്ചതോടെ തമന്ന ഭാട്ടിയയുടെ വിവാഹത്തെപ്പറ്റിയുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ. എന്നാൽ അത്തരം വിവരങ്ങളൊന്നുംതന്നെ ഇരുവരും പുറത്തുവിട്ടിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു അഭിമുഖത്തിൽ, സമയം ആയെന്ന് മറ്റുള്ളവർ പറയുമ്പോഴല്ല മറിച്ച് സ്വയം തോന്നുമ്പോഴാണ് വിവാഹം കഴിക്കേണ്ടതെന്ന് തമന്ന പറയുന്നു.

'ഞാൻ ഈ മേഖലയിലേക്ക് വരുന്ന സമയത്ത് സിനിമയിലെ നായികമാരുടെ കാലയളവ് 8–10 വർഷം ആയിരുന്നു. അതുകൊണ്ട് ഒരു 30 വയസ്സോടു കൂടി എന്റെ കരിയർ തീരും, വിവാഹം കഴിച്ച് 2 കുട്ടികളുണ്ടാവും എന്നൊക്കെയിരുന്നു എന്റെ കണക്ക് കൂട്ടലുകൾ. അന്നത്തെ എന്റെ ചിന്തകളെല്ലാം മറ്റുള്ളവർ തന്നതാണ്. മുപ്പതിലേക്ക് എത്തിയപ്പോഴാണ് എന്റേതായ ചിന്തകളും ഐഡിയകളും വരാൻ തുടങ്ങിയത്. അതുകൊണ്ട് 30 വയസ്സിനു ശേഷം എന്ത് ചെയ്യണമെന്ന് ഒരു പ്ലാനും ഉണ്ടായിരുന്നില്ല. ഇപ്പോൾ പിറന്നുവീണ ഒരു കുട്ടിയെപ്പോലെയാണ് എനിക്ക് എന്നെ തോന്നുന്നത്.' തമന്ന പറഞ്ഞു.

tamanna-bhatia-shared-secret-behind-her-glowing-skin
Image Credit: instagram/tamannaahspeaks

'വിവാഹം കഴിക്കുക എന്നതൊരു സ്വപ്നമല്ല. അത് നമുക്ക് തോന്നുമ്പോൾ മാത്രം ചെയ്യേണ്ട ഒന്നാണ്. ഇന്ന് എന്ത് ചെയ്യണമെന്ന് എല്ലാവർക്കും ചോയിസുണ്ട്. അതുപ്രകാരമാണ് കാര്യങ്ങൾ നടത്തുക. മുൻപുള്ളവർ ഓരോന്നിനുമുള്ള സമയമായി എന്ന കാര്യം കണക്കിലെടുത്താണ് പലതും ചെയ്തിരുന്നത്. ഇപ്പോൾ അങ്ങനെയല്ല. ഒരു സ്ത്രീയെ സംബന്ധിച്ച് സയന്റിഫിക്, അല്ലെങ്കിൽ ബയോളജിക്കൽ കാരണങ്ങളല്ലാതെ മറ്റൊന്നും ഒരു തടസ്സമല്ല.' ഇപ്പോഴും വിവാഹമെന്നൊരു സ്വപ്നമുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തമന്ന.

Read also: 'അനീതിക്കെതിരെ പ്രതികരിക്കുമ്പോൾ തെറി കേൾക്കേണ്ടി വരുന്നു, എന്ത് നാടാണിത്?'

ജീ കർദാ എന്ന വെബ്സീരിസിന്റെ പ്രമോഷനുകളുടെ ഭാഗമായി ' ഇന്ത്യാ ടുഡേ'യ്ക്കു നൽകിയ ഇന്റർവ്യുവിലാണ് തമന്ന ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Content Summary: Tamanna Bhatia opinion on Wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com