അമ്മയായതിനു ശേഷം കാര്യങ്ങൾ മാറി: 'എന്റെ ബാഗ് നിറയെ മകളുടെ സാധനങ്ങൾ': ആലിയ ഭട്ട്

alia-talking-about-daughter
ആലിയ ഭട്ട്. Image Credit:instagram/aliaabhatt
SHARE

ഒരു സ്ത്രീ അമ്മയായിക്കഴിഞ്ഞാൽ എന്തൊക്കെ മാറ്റങ്ങളാണല്ലേ ജീവിതത്തിൽ ഉണ്ടാവുക. ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ സമയം കിട്ടാതിരിക്കുക, സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കുറച്ച് കുഞ്ഞിനെ മാത്രം ശ്രദ്ധിക്കുക തുടങ്ങി പല തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. അമ്മയായതിനു ശേഷം സ്വന്തം ബാഗ് മകളുടെ ബാഗ് ആയി മാറിയെന്ന് ആലിയ ഭട്ട് പറയുന്നു. 'വോഗ് ഇന്ത്യ'ക്ക് നൽകിയ 'വാട്സ് ഇൻ മൈ ബാഗ്' എന്ന സെഷനിലാണ് താരം തന്റെ ബാഗിനെപ്പറ്റിയും അതിൽ നിറഞ്ഞിരിക്കുന്ന മകളുടെ സാധനങ്ങളെപ്പറ്റിയും വാചാലയായത്. 

കുഞ്ഞിന്റെ നാപ്കിൻ, കളിപ്പാട്ടം, കൈയുറ, കുഞ്ഞിക്കഥകളുള്ള ബുക്ക് തുടങ്ങി മകൾ റാഹയ്ക്കു വേണ്ടിയുള്ള സാധനങ്ങളാണ് മുഴുവൻ. നിലവിൽ ലണ്ടനിലാണെന്നും കുഞ്ഞിനെയും കൂട്ടി പാർക്കിലും മറ്റും പോകുന്നതുകൊണ്ട് എപ്പോഴും ഈ ബാഗിന്റെ ആവശ്യമുണ്ടെന്നും ആലിയ പറയുന്നു.

ഇതിനു പുറമേ ഈ ബാഗിനു സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ ഞാൻ വളരെ 'മെസ്സി' ആയ ആളാണെന്നേ പറയൂ. അതാണ് ഇപ്പോഴത്തെ അവസ്ഥ എന്നും വളരെ മടിയുള്ള ആളാണ് ഞാൻ എന്നും ആലിയ പറയുന്നു. 

Read also: കീശ കാലിയാക്കാതെ സന്തോഷം കണ്ടെത്തിയാലോ? അവധി ദിവസം ഇനി അടിപൊളിയാക്കാം

ആലിയ മറ്റാരുടെയോ കുഞ്ഞിനെപ്പറ്റി സംസാരിക്കുന്നതോയേ കരുതാൻ പറ്റുന്നുള്ളുവെന്നും ഇപ്പോഴും ആലിയ അമ്മയായെന്നു വിശ്വസിക്കാന്‍ കഴിയുന്നി‌ല്ലെന്നുമാണ് കമന്റുകൾ പറയുന്നത്. ആലിയയുടെ സൗന്ദര്യത്തിനെയും സംസാരിക്കുന്നതിന്റെ ഭംഗിയെയും പുകഴ്ത്തുകയാണ് ആരാധകർ.

alia-bhatt-impressive-look-in-saree
Image Credits: Instagram/sawangandhiofficial

Content Summary: Bollywood actress Alia Bhatt comments on the change after being a mother

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS