ADVERTISEMENT

അഭിനേത്രിയും ഷാരൂഖ് ഖാന്‍ ഗൗരി ദമ്പതികളുടെ മകളുമാണ് സുഹാന ഖാൻ. സുഹാന മുഖ്യാതിഥി ആയി എത്തിയ പുസ്തകപ്രകാശനത്തിലാണ് തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവത്തെപ്പറ്റി സംസാരിച്ചത്.

'ഞാൻ യുകെയിലും ന്യൂയോർക്കിലുമായാണ് പഠിച്ചത്. ഒരു സ്ഥലം എന്നതിലുപരി എനിക്കു ചുറ്റുമുണ്ടായിരുന്ന ആളുകളും സുഹൃദ്ബന്ധങ്ങളുമായിരുന്നു എനിക്ക് വീട് എന്ന ഫീലിങ് തന്നത്.' – സുഹാന പറഞ്ഞു

പ്രകാശനം ചെയ്യുന്ന പുസ്തകത്തില്‍ പറയുന്ന പ്രധാന വിഷയത്തെപ്പോലെ എവിടെയെങ്കിലും മൈഗ്രേറ്റ് ചെയ്തതിന്റെ അനുഭവങ്ങളുണ്ടോ എന്ന ചോദ്യത്തിന്, കുടിയേറുക എന്നൊന്നും താൻ പറയില്ല, പഠിക്കാനായാണ് ഞാൻ വിദേശത്തേക്ക് പോയത് എന്നാണ് സുഹാന മറുപടി പറഞ്ഞത്. '15 വയസ്സുള്ളപ്പോഴാണ് എനിക്ക് വീടു വിട്ടിറങ്ങേണ്ടി വന്നത്. അന്ന് ബോർഡിങ് സ്കൂളിലേക്കു പോകേണ്ടി വന്നപ്പോൾ ഞാൻ ഒരുപാട് പേടിച്ചു. കാരണം സാംസ്കാരികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുമല്ലോ. സ്വാഭാവികമായും കൾച്ചറൽ ഷോക്ക് ഉണ്ടായി. ആ നാടിനെ ഒരു 'ഹോം' എന്ന ഫീലീലേക്ക് കൊണ്ടുവരാൻ എനിക്ക് ഒരുപാട് സമയമെടുത്തു. ആരും കാണാതിരുന്ന സമയത്ത് പോലും എന്നെ കണ്ടെത്തിയതും, അതും ഒരു വീടാണെന്ന് തോന്നിച്ചതും അവിടുത്തെ ആളുകളും സൗഹൃദങ്ങളുമൊക്കെയാണ്'– സുഹാന പറഞ്ഞു.

Image Credit: Instagram/Manish Malhotra
Image Credit: Instagram/Manish Malhotra

മകൾ ഒറ്റയ്ക്ക് ഒരു വേദിയിൽ എത്തുന്നതും മറ്റുള്ളവരെ അഭിമുഖീകരിച്ച് സംസാരിക്കുന്നതും തനിക്ക് അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നുവെന്ന് അമ്മയായ ഗൗരി ഖാൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിരുന്നു. ഷാരൂഖിനൊപ്പം താൻ ആദ്യമായി ഒരു വേദിയില്‍ പോകുന്നതും പുസ്തകപ്രകാശനത്തിനു വേണ്ടിയായിരുന്നു എന്ന് ഗൗരി കുറിച്ചു. 

Read also: ശരീരം മുഴുവൻ സഹിക്കാനാവാത്ത വേദന, വീൽചെയറിൽ യാത്ര; രോഗത്തെ വെല്ലുവിളിച്ച് യുവതിയുടെ സാഹസം

Content Summary: Suhana Khan, Daughter of Shahrukh khan talks about leaving house at the age of 15 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com