'അഡ്ജസ്റ്റ്മെന്റിനു തയാറെങ്കിൽ നായിക വേഷം തരാം'; അഭിനയരംഗത്ത് നേരിട്ട പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ് സാധിക

sadhika-venugopal
Image Credit: instagram/radhika_venugopal_sadhika
SHARE

അഭിനയരംഗത്തും മോഡലിങ്ങിലും കഴിവു തെളിയിച്ച വ്യക്തിയാണ് സാധിക വേണുഗോപാൽ. ആദ്യചിത്രത്തിൽ തന്നെ നായിക വേഷത്തിൽ വന്നതോടെ മറ്റു കഥാപാത്രങ്ങൾ ചെയ്യാന്‍ അധികം ഓഫറുകൾ വന്നില്ലെന്ന് സാധിക പറയുന്നു. 

'അഡ്ജസ്റ്റ്മെന്റുകൾക്കു തയാറെങ്കിൽ നായിക വേഷം തരാമെന്ന് പലപ്പോഴായി പലരും പറഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം 'നോ' ആണ് പറഞ്ഞത്. ചിലപ്പോൾ ആ സിനിമയുടെ പ്രൊഡ്യൂസറോ, ഡയറക്ടറോ ഇതൊന്നും അറിഞ്ഞിട്ടു പോലുമുണ്ടാവില്ല. ഇടയിൽ നിൽക്കുന്നവരാണ് ഇത്തരം ചോദ്യങ്ങളുമായി വിളിക്കുന്നത്. ഫോണിലൂടെയാണ് പലപ്പോഴും ഇത്തരം ആവശ്യങ്ങൾ കേട്ടിട്ടുള്ളത്. എനിക്ക് സിനിമ ഇല്ലെങ്കിലും ജോലി ചെയ്യാൻ പറ്റും. മാത്രമല്ല ഒരിടത്ത് യെസ് പറഞ്ഞാൽ പിന്നെ ഒരിക്കലും മറ്റൊരിടത്ത് നോ പറയാൻ പറ്റില്ല. നോ എന്നും, ഇത്തരം അനുഭവങ്ങൾ ഉണ്ടായെന്നും തുറന്നു പറയുന്നവരെ ആളുകൾക്ക് പേടിയാണ്. പിന്നെ നല്ല സിനിമാക്കാരും നമ്മൾ പ്രശ്നക്കാരി ആണെങ്കിലോ എന്നു കരുതി വിളിക്കാതിരിക്കും, അങ്ങനെയും അവസരങ്ങൾ നഷ്ടപ്പെടും.' - സാധിക പറയുന്നു.

chat-with-sadhika-venugopal5
Image Credit: instagram/radhika_venugopal_sadhika

'അഡ്ജസ്റ്റ്മെന്റുകൾക്കു വിളിക്കുന്നതിനു പിന്നിൽ എന്റെ ഫോട്ടോഷൂട്ടുകൾ ഒരു പരിധി വരെ കാരണമായേക്കാം. മോഡലിംഗ് പണ്ടു മുതൽക്കേ എന്റെ പാഷനാണ്. അതു വെച്ച് എന്നെ ജഡ്ജ് ചെയ്യരുത്. എന്റെ ഫോട്ടോ കണ്ട് എന്റെ സ്വഭാവം ഇതാണ് എന്നൊരു ചിന്ത ഉണ്ടാവേണ്ട കാര്യമില്ല. അങ്ങനെ തോന്നിയാൽ അത് അവരുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്.' - താൻ എക്സ്പോസ്ഡ് ആയ വസ്ത്രങ്ങൾ പെട്ടെന്നൊരു ദിവസം ധരിക്കാൻ തുടങ്ങിയതല്ലെന്നും, മോഡലിംഗ് തുടങ്ങിയ കാലം മുതൽ ഇങ്ങനെ തന്നെയാണെന്നും സാധിക പറഞ്ഞു. 'സിനിമയിൽ അവസരങ്ങൾ ഇല്ലാത്തതുകൊണ്ട് ഇങ്ങനെയുള്ള ഫോട്ടോഷൂട്ടുകൾ നടത്തി അവസരം ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നാണ് പലരും കരുതുന്നത്. എന്നാൽ അങ്ങനെയല്ല. കണ്ണാടിക്കു മുന്നില്‍ നിൽക്കുമ്പോൾ എനിക്കു നല്ലതെന്നു തോന്നുന്ന വസ്ത്രങ്ങൾ ഞാൻ ധരിക്കും'

sadhika
Image Credit: instagram/radhika_venugopal_sadhika

'ഓർക്കൂട്ട്, എംഎൽഎമണി പത്താം ക്ലാസ്, കലികാലം എന്നീ സിനിമകളാണ് ആദ്യകാലങ്ങളിൽ അഭിനയിച്ചത്. അന്ന് കലാഭവൻമണിയുടെ നായികയായി അഭിനയിക്കാൻ പല നടിമാർക്കും മടി ഉണ്ടായിരുന്നതുകൊണ്ടാണ് എനിക്ക് അവസരം കിട്ടിയത്. എന്നെ സംബന്ധിച്ച് ഞാൻ കണ്ട മികച്ച വ്യക്തിയാണ് അദ്ദേഹം, ഓഫർ കേട്ടതും ഞാൻ സന്തോഷിക്കുകയാണ് ചെയ്തത്'.

Read also: 'ഇനി പാൽ പിഴിഞ്ഞു കളയില്ല, മുലപ്പാല്‍ ആവശ്യമുള്ള കുഞ്ഞുങ്ങൾ ഒരുപാടുണ്ട്’: ഇത് വണ്ടർ വുമൺ

സിനിമയിൽ സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന ഒരു വ്യക്തിയല്ല താനെന്നും ജോലി ചെയ്യുക തിരിച്ചു വരിക എന്നതാണ് പോളിസി എന്നും സാധിക പറയുന്നു.  മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സാധിക ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Content Summary: sadhika opens up about bad experiences in Movies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS