'ഇത് അറേഞ്ച് മാര്യേജ്; ആദ്യം ഞങ്ങളുടെ അമ്മമാരാണ് സംസാരിച്ചത്, കല്യാണം ഒരു വർഷം കഴിഞ്ഞ്': മീര നന്ദൻ

meera-nandan-engagement
Image Credit: instagram/nandan_meera
SHARE

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി മീര നന്ദന്റെ വിവാഹനിശ്ചയം കഴിഞ്ഞു. 'സിനിമാക്കാർക്ക് ആരെ വേണമെങ്കിലും കിട്ടുമല്ലോ, ആരെ വേണമെങ്കിലും കെട്ടാമല്ലോ എന്നൊക്കെയാണ് പലരുടെയും തെറ്റിദ്ധാരണ. കല്യാണ ആലോചനകൾ വരുമ്പോൾ മീഡിയയിൽ വർക്ക് ചെയ്യുന്നു, നടി ആയിരുന്നു എന്നൊക്കെ പറയുമ്പോൾ കോൾ കട്ട് ചെയ്ത് പോയിട്ടുള്ളവരുണ്ട്.'- മീര നന്ദൻ പറയുന്നു. 

'ശ്രീജു ലണ്ടനിൽ ജനിച്ചു വളർന്നൊരാളാണ്. 16 വർഷങ്ങൾക്കു ശേഷം സ്വന്തം വിവാഹനിശ്ചയത്തിനാണ് ശ്രീജു കേരളത്തിലെത്തുന്നത്. ഞങ്ങളുടേത് അറേഞ്ച് മാര്യേജ് ആണ്. രണ്ടുപേരുടെയും അമ്മമാർ തമ്മിൽ സംസാരിച്ച ശേഷമാണ് ഞങ്ങൾക്ക് നമ്പർ തന്നതും, പരസ്പരം സംസാരിക്കുന്നതും.'

'ശ്രീജുവിനും ഫാമിലിക്കും ലണ്ടനിൽനിന്നും എങ്ങോട്ടേക്കും പോകാൻ താൽപര്യമില്ല എന്നാണ് ആദ്യം അറിഞ്ഞിരുന്നത്. ഇനി എങ്ങാനും ഇത് വർക്ഔട്ട് ആയാൽ ഞാൻ ലണ്ടനിലേക്ക് പോകേണ്ടി വരുമല്ലോ, അവിടെ ഞാൻ എന്തു ചെയ്യും എന്നൊക്കെയായിരുന്നു എന്റെ ടെൻഷൻ. നേരിട്ടു കണ്ടു സംസാരിച്ചപ്പോൾ നല്ല ആളാണെന്നു മനസ്സിലായി. എന്റെ ഈ പ്രശ്നം പറഞ്ഞപ്പോൾ, ശ്രീജു ദുബായിലേക്ക് മൂവ് ചെയ്യാമെന്നാണ് പറഞ്ഞത്. അക്കൗണ്ടന്റ് ആയതുകൊണ്ട് ലോകത്തിന്റെ എവിടെയിരുന്നും വർക്ക് ചെയ്യാമല്ലോ എന്നാണ് പറയുന്നത്. അത് കേട്ടപ്പോള്‍ എനിക്ക് സമാധാനമായി' – മീര നന്ദൻ പറഞ്ഞു.

Read also: അച്ഛനുമായുള്ള ബന്ധം; ആലിയ ഭട്ട് സഹോദരിയോ മകളോ?: വിവാദങ്ങൾക്ക് മറുപടിയുമായി പൂജ ഭട്ട്

രണ്ടുപേരുടെയും സ്വഭാവം രണ്ടാണെന്നും. എന്നെപ്പോലെ ടെൻഷൻ അടിക്കുന്ന പ്രകൃതമേ അല്ലെന്നും അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും മീര പറയുന്നു. ധന്യ വർമയ്ക്കു നൽകിയ ഇന്റർവ്യുവിലാണ് മീര ഇക്കാര്യം പറഞ്ഞത്. വിവാഹം ഉടനേയില്ലെന്നും എന്തായാലും ഒരു വർഷം കഴിമെന്നും മീര പറഞ്ഞു.

Content Summary: Meera Nandan shares about her marriage 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS