ADVERTISEMENT

റിയാലിറ്റി ഷോയിലൂടെയാണ് വിൻസി അലോഷ്യസ് എന്ന പെൺകുട്ടി പ്രേക്ഷകർക്കു പ്രിയങ്കരിയായത്. ശേഷം അഭിനയിച്ച സിനിമകളിലൊക്കെയും മികച്ച പ്രകടനം കാഴ്ചവച്ചു. ഇപ്പോൾ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡും സ്വന്തമാക്കി. താൻ ഇതുവരെ തിരഞ്ഞെടുത്ത സിനിമകളിൽ ഒരു വീഴ്ചയും വന്നിട്ടില്ല. എന്നാൽ റിലേഷൻഷിപ്പിന്റെ കാര്യം വരുമ്പോൾ കാര്യം വ്യത്യസ്തമാണെന്ന് വിൻസി പറയുന്നു. 

'എന്റെ നിലപാടുകൾ മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്നൊരാളെ ഡീല്‍ ചെയ്ത പോലെ ആയിരിക്കില്ല നാളെ. എനിക്ക് സിനിമ സെലക്ട് ചെയ്യാൻ അറിയാം. ഞാൻ നല്ല എഫർട്ട് അതിനുവേണ്ടി ഇടാറുണ്ട്. ഒരു സിനിമ വർക്ക് ആവില്ലെന്ന് ആദ്യമേ എവിടെയെങ്കിലും തോന്നിയാൽ അപ്പോൾ എനിക്ക് അത് വിട്ട് പോകാൻ അറിയാം. പക്ഷേ റിലേഷൻഷിപ്പിൽ അതെനിക്ക് അറിയില്ല. വർക്ക് ആവില്ലെന്ന് അറിഞ്ഞാലും, നമുക്കൊന്നു ശ്രമിച്ച് നോക്കാമെന്നായിരിക്കും എന്റെ ട്രാക്ക് – വിൻസി പറയുന്നു. 

vincy-alosius-makeover
Image Credit: instagram.com/vincy_sony_aloshious

'സിനിമ എടുക്കുന്നതുപോലെ ആൾക്കാരെ എടുക്കാൻ പറ്റിയിരുന്നെങ്കില്‍ ഞാനിപ്പൊ എവിടെ എത്തിയേനെ. ഇങ്ങനെയുള്ളത് മനുഷ്യന്റെ ക്വാളിറ്റി ആണോ ബലഹീനതയാണോ എന്ന് എനിക്കറിയില്ല. എല്ലാം പഠിക്കേണ്ടിയിരിക്കുന്നു. ഈ സിനിമ വേണ്ടെന്നു ധൈര്യത്തോടെ എനിക്കു പറയാൻ പറ്റും. എന്നാൽ റിലേഷൻഷിപ്പിന്റെ കാര്യം വരുമ്പോൾ അങ്ങനെയല്ല. അതാണ് തന്റെ പ്രശ്നമെന്ന് വിൻസി പറഞ്ഞു.

Read also: മകളുടെ പിറന്നാൾ ദിവസം 10 പെൺകുട്ടികള്‍ക്ക് വിവാഹം; സമൂഹത്തിനു പാഠപുസ്തകമായി ബിൻസി ഡോക്ടർ

'എന്നെ എങ്ങനെ സ്നേഹിക്കണമെന്ന് എനിക്ക് മാത്രമേ അറിയൂ. എനിക്കെന്തൊക്കെ വേണം, എനിക്കെന്താണ് ആവശ്യം, ഇമോഷണല്‍ സപ്പോർട്ട് എത്രത്തോളം വേണം, ഇതെല്ലാം എനിക്ക് മാത്രമേ കൃത്യമായി അറിയൂ. ഒപ്പമുള്ള ആളിൽനിന്ന് ആവശ്യത്തിനനുസരിച്ചുള്ള കാര്യങ്ങൾ ആവില്ല കിട്ടുന്നത്. അത് കറക്ട് ആവണമെങ്കിൽ ഒരുപാട് നാളത്തെ ഡേറ്റിങ് വേണ്ടിവരുമെന്നാണ് തോന്നുന്നത്'.  വിൻസി പറയുന്നു.

vincy-aloshious-stylish-look-in-saree1
Image Credit: instagram.com/vincy_sony_aloshious

'ഒറ്റയ്ക്ക് സർവൈവ് ചെയ്യാൻ പറ്റില്ലെന്നതാണ് എന്റെ പ്രശ്നം. ഇമോഷണലി ഒക്കെയുള്ള എല്ലാ കാര്യങ്ങളും നമുക്ക് ഒരാളിൽ നിന്നു കിട്ടണമെന്നില്ല, പക്ഷേ എനിക്ക് അവരോടു എല്ലാം ഷെയർ ചെയ്യാമല്ലോ. എനിക്ക് ഒരാളെ വേണം, പക്ഷേ അവരിൽ മുഴുവനായി ഡിപെൻഡന്റ് ആവുകയെന്നല്ല അർഥം. റിലേഷൻഷിപ്പിന്റെ കാര്യത്തിൽ സെൽഫ് റിയലൈസേഷൻ ഉണ്ട്'. ഒരു സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് വിൻസി റിലേഷൻഷിപ്പ് സംബന്ധിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവച്ചത്. 

Read also: തലയിൽ ഗ്യാസ് സിലിണ്ടർ, കുടത്തിനു മുകളിൽ കയറിനിന്ന് യുവതിയുടെ ഡാൻസ്; പേടിച്ചുപോയെന്ന് കമന്റുകൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT