ADVERTISEMENT

കോഴിക്കോട് സിറ്റി പരിധിയിലെ പോലീസ് സ്റ്റേഷനിലെ വനിതാ പ്രിന്‍സിപ്പല്‍ എസ്ഐ ഔദ്യോഗിക യൂണിഫോമിട്ട് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയതിനെതിരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നത്. ഔദ്യോഗിക യൂണിഫോമിലുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്യരുതെന്ന് 2015ൽ ഡിജിപിയുടെ ഉത്തരവുണ്ട്. ഈ ഉത്തരവ് ലംഘിച്ചതിന്റെ പേരിലാണ് എസ്ഐ വിമർശനങ്ങൾ നേരിടുന്നത്. എന്നാൽ ഈ ഫോട്ടോഷൂട്ടിന് പിന്നിലുള്ള വസ്തുതയെക്കുറിച്ച് എസ്ഐ മനോരമന്യൂസ് ഡോട്ട്കോമിനോട് വ്യക്തമാക്കിയതിങ്ങനെ:

'സമൂഹമാധ്യമത്തിൽ വൈറലാകാൻ വേണ്ടി എടുത്ത ഒരു ഫോട്ടോയല്ല അത്. സേവ് ദ ഡേറ്റ് ചെയ്ത് പ്രശസ്തയാകണമെന്ന യാതൊരു ഉദ്ദേശവും എനിക്കില്ല. എന്റെ സ്വകാര്യ ആൽബത്തിൽ സൂക്ഷിക്കാനായി ഒരു ആഗ്രഹത്തിന്റെ പുറത്ത് എടുത്ത ഫോട്ടോയാണ്. ഞാനോ എന്റെ ഭർത്താവോ ഈ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടില്ല. ഫോട്ടോഗ്രാഫർ പബ്ലിസിറ്റിക്കായി ചിത്രം അവരുടെ പേജിൽ ഷെയർ ചെയ്തിരുന്നു, അങ്ങനെയാണ് വൈറലായത്.

ഫോട്ടോ എടുക്കുന്ന സമയത്ത് തന്നെ ഇത് ഷെയർ ചെയ്യരുതെന്ന് പറഞ്ഞതാണ്, അവർ അത് അനുസരിച്ചില്ല. എന്നെ ടാഗ് ചെയ്യാതിരുന്നത് കൊണ്ട് പേജിലിട്ടിരുന്ന കാര്യം ഞാനും അറിഞ്ഞില്ല. രണ്ടാം തീയതിയായിരുന്നു എന്റെ വിവാഹം. വിവാഹത്തിന്റെ തിരക്കിലായത് കാരണം സമൂഹമാധ്യമങ്ങൾ ശ്രദ്ധിക്കാനും സാധിച്ചില്ല. രണ്ട് ദിവസം മുൻപ് സിഐ വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്. അതിന്ശേഷമാണ് ഞാൻ ഓൺലൈനിൽ നോക്കുന്നത്. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. രണ്ട് ദിവസമായി ഞാൻ ഫോൺ സ്വിച്ച്ഓഫ് ചെയ്തിരിക്കുകയായിരുന്നു. 

പൊലീസ് യൂണിഫോമിനെ അപമാനിക്കണമെന്ന് ചിന്തിച്ചിട്ട് പോലുമില്ല. ഭർത്താവിനൊപ്പം യൂണിഫോമിലൊരു ഫോട്ടോ വേണമെന്നൊരു ആഗ്രഹം തോന്നി എടുത്തതാണ്. അത് ഇത്ര പ്രശ്നമാകുമെന്ന് കരുതിയില്ല. അറിയാതെയാണെങ്കിലും തെറ്റ് ചെയ്തതിൽ വിഷമമുണ്ട്.  കാര്യങ്ങൾ മേലധികാരികളെ അറിയിച്ചിട്ടുണ്ട്.  എന്ത് നടപടിയുണ്ടാകുമെന്ന് അറിയില്ല. – എസ്ഐ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com