പലതരത്തിലുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഒരു അധ്യാപിക കുട്ടികളെ ക്ലാസിലേക്കു സ്വാഗതം ചെയ്യുന്നതിന്റെ മനോഹരമായ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഓരോ കുഞ്ഞുങ്ങളെയും അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് അധ്യാപിക ക്ലാസിലേക്ക് സ്വാഗതം ചെയ്യുന്നത്. ചിലരെ ആലിംഗനം ചെയ്യുകയും മറ്റുചിലർക്കു കൈകൊടുക്കുകയും ചെയ്യുന്നു. ചിലകുട്ടികൾക്കുകൾക്കു മുൻപിൽ മുട്ടുമടക്കുകയും ചെയ്യുന്നുണ്ട് ഈ അധ്യാപിക.
ആൽവിൻ ഫൂ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വിഡിയോ ആദ്യം വിഡിയോ എത്തിയത്. തുടർന്ന് നിരവധി പേർ ഈ വിഡിയോ പങ്കുവച്ചു. പ്രശസ്ത താരം ജെയിംസ് വുഡും ഈ വിഡിയോ പങ്കുവച്ചു. ‘സങ്കൽപ്പിക്കാൻ കഴിയാത്ത അത്രയും മനോഹരം. എത്ര നല്ല അധ്യാപിക’– എന്നാണ് ജെയിംസ് വുഡ് വിഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.
ഈ വിഡിയോ എവിടെ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. ‘അധ്യാപികയുടെ രീതി ഏറെ പ്രശംസനീയം.’–എന്നാണ് പലരും കമന്റ് ചെയ്തത്. കുട്ടികളുടെ ജീവിതത്തിൽ പ്രധാന പങ്കുവഹിക്കുന്നവരാണ് അധ്യാപകർ. കുഞ്ഞുങ്ങളെ സ്നേഹവും ദയയുമുള്ളവരായി വളർത്തുന്നവരിൽ അധ്യാപകർക്കു വലിയ പങ്കുണ്ട്. നേരത്തെ ഡൽഹിയിലെ ഒരു അധ്യാപികയുടെ കുട്ടികളുമായുള്ള ഇടപഴകലും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഖജ്‌റാ മൊഹബത്ത് വാല എന്ന ഗാനത്തിന് വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്യുന്ന അധ്യാപികയുടെ വിഡിയോയാണ് നേരത്തെ വൈറലായത്.