ADVERTISEMENT

മധ്യപ്രദേശില്‍ ഇതാദ്യമായി ഒരു ട്രാന്‍സ്ജെന്‍ഡറിന് സര്‍ക്കാര്‍ ജോലി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി ശബ്ദമയുര്‍ത്തുകയും അവരുടെ സമരങ്ങളില്‍ മുന്നണിപ്പോരാളിയായി നില്‍ക്കുകയും ചെയ്തിട്ടുള്ള സഞ്ജന സിങ്ങാണ് അപൂര്‍വമായ നേട്ടത്തിലെത്തിയിരിക്കുന്നത്. 

മധ്യപ്രദേശ് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ കൃഷ്ണ ഗോപാല്‍ തിവാരിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനമാണ് സഞ്ജനയ്ക്ക് ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് ഒന്നിനാണ് 36 വയസ്സുകാരിയായ സഞ്ജന പദവി ഏറ്റെടുത്തത്. ജില്ലാ ലീഗല്‍ അതോറിറ്റി അംഗം, ലോക് അദാലത്ത് അംഗം എന്നീ പദവികളും സഞ്ജന വഹിക്കുന്നുണ്ട്. ഇതുവരെയും തീരുമാനമാകാതിരിക്കുന്ന കേസുകള്‍ ജഡ്ജിക്കൊപ്പം കേള്‍ക്കാനും പരിഹാരം നിര്‍ദേശിക്കാനും കൂടി സഞ്ജനയ്ക്ക് അവസരമുണ്ടാകും.

ഭോപ്പാലില്‍ അശോക ഗാര്‍ഡനിലാണ് സഞ്ജനയുടെ താമസം. 12-ാം ക്ലാസിനുശേഷം പഠനം നിര്‍ത്തേണ്ടിവന്നുവെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം പഠനം തുടര്‍ന്നു ബിരുദം നേടിയ ചരിത്രമാണ് സഞ്ജനയുടേത്. തിവാരിയുടെ തീരുമാനം ഒരു വലിയ ചുവടുവയ്പാണ്. വരാനിരിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ഇനിയും പദവികള്‍ ലഭിച്ചേക്കും. അവസരങ്ങള്‍ ലഭിക്കുന്നതോടെ സമൂഹത്തിനുവേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും കഴിയും- സഞ്ജന പറയുന്നു. 

സമൂഹത്തിലെ അവശത അനുഭവിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും സംവരണത്തിന്റെ ആനൂകൂല്യമുണ്ട്. ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സംവരണം ലഭിക്കണം. സമൂഹം ഞങ്ങളെ അംഗീകരിക്കുന്ന സ്ഥിതിയുമുണ്ടാകണം. സമൂഹം അംഗീകരിക്കാതെ എങ്ങനെയാണ് ഞങ്ങള്‍ക്ക് മുന്നോട്ടുപോകാനാകുക- സഞ്ജന ചോദിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com