ADVERTISEMENT

ക്രിസ്റ്റിന കോച്ചും ജെസ്സീക്ക മെയ്റും ഒരുങ്ങിക്കഴിഞ്ഞു. ഐതിഹാസികമായ യാത്രയ്ക്കുവേണ്ടി. ഈ ആഴ്ച അവസാനം അതു സംഭവിക്കുമെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായി രണ്ടു സ്ത്രീകള്‍ ഒരുമിച്ച് ബഹിരാകാശത്ത് വാഹനത്തില്‍നിന്നു പുറത്തിറങ്ങി കേടായ പവര്‍ കണ്‍ട്രോളര്‍ മാറ്റിവയ്ക്കാന്‍ നടത്തുന്ന പരിശ്രമം. നാസയുടെ ചരിത്രത്തില്‍തന്നെ ആദ്യമായിട്ടാണ് രണ്ടു സ്ത്രീകള്‍ മാത്രമായി ഒരു ബഹിരാകാശ യാത്ര നടത്തുന്നത്. അതും സുപ്രധാനമായ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍വേണ്ടി. 

 

കഴിഞ്ഞ ആഴ്ച ആദ്യമായിരുന്നു യാത്ര പ്ലാന്‍ ചെയ്തിരുന്നത്. സാങ്കേതിക പ്രശ്നങ്ങളെത്തുടര്‍ന്ന് പിന്നീട് യാത്ര മാറ്റുകയായിരുന്നു. ചാര്‍ജ് തീര്‍ന്ന ബാറ്ററികള്‍ മാറ്റിവയ്ക്കേണ്ടതുണ്ട്. കേടായ പവര്‍ യൂണിറ്റിന്റെ കേടുപാടുകളും തീര്‍ക്കണം. ഈ തകരാറുകളൊന്നും പക്ഷേ വനിതകളുടെ ബഹിരാകാശ യാത്രയ്ക്ക് എന്തെങ്കിലും സുരക്ഷാഭീഷണി ഉയര്‍ത്തുന്നതല്ലെന്നും നാസ അറിയിച്ചു. 

 

വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് ആയിരക്കണക്കിനു വനിതകള്‍ ക്രിസ്റ്റിനയ്ക്കും ജെസീക്കയ്ക്കും അഭിനന്ദനമറിയിച്ചും ആശംസ നേര്‍ന്നും സന്ദേശങ്ങള്‍ അയയ്ക്കുകയാണ്. ബഹിരാകാശത്തും സ്ത്രീകള്‍ക്ക് അര്‍ഹമായ പദവി കിട്ടുന്നതിന്റെ ആദ്യപടിയായി യാത്രയെ വിശേഷിപ്പിച്ചവരുണ്ട്. ഇത്തരമൊരു യാത്രയ്ക്കുവേണ്ട ധൈര്യവും ഇച്ഛാശക്തിയും അപാരമാണ്. മനസ്സാന്നിധ്യവും വേണം. ഒരിക്കല്‍ പുരുഷന്‍മാരുടെ കുത്തയായിരുന്ന ഒരു മേഖലയാണിത്. അവിടേയ്ക്കാണ് രണ്ടു ചെറുപ്പക്കാരികള്‍ കടന്നുചെല്ലുന്നത്. ചരിത്രപ്പിറവി തന്നെയാണ് സംഭവം എന്നാണ് ചിലര്‍ വാഴ്ത്തിയത്. 

 

ഇനി വരാനിരിക്കുന്ന തലമുറകള്‍ക്കും ധൈര്യം പകരുന്നതും ലോകമെങ്ങുമുള്ള സ്ത്രീകള്‍ക്ക് ആത്ധൈര്യം പകരുന്നതുമാണ് യാത്രയെന്നും വിജയകരമായ പര്യവസാനത്തിനുവേണ്ടി കാത്തിരിക്കുകയാണെന്നും മറ്റു ചിലരും കുറിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com