ADVERTISEMENT

കൊച്ചി∙ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഒാപ്പറേഷൻ മാനേജരായി നീനു ഇട്ടിയേരയെ നിയമിച്ചു. ചീഫ് കൊമേഴ്സ്യൽ മാനേജർ (പാസഞ്ചർ മാർക്കറ്റിങ്), ചീഫ് ഫ്രൈറ്റ് ട്രാൻസ്പോർട്ടേഷൻ മാനേജർ, ചീഫ് ട്രാഫിക് പ്ലാനിങ് മാനേജർ, മധുര ഡിവിഷനൽ റെയിൽവേ മാനേജർ, തിരുവനന്തപുരം ആർആർബി ചെയർമാൻ എന്നീ നിലകളിൽ ജോലി ചെയ്തിട്ടുണ്ട്. 

ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് ജേതാവും 2002ൽ ഹൂബർട്ട് ഹംഫ്രി ഫെലോഷിപ്പും നേടിയിട്ടുണ്ട്. ദക്ഷിണ റെയിൽവേ ചീഫ് ഒാപ്പറേഷൻ മാനേജർ തസ്തികയിൽ എത്തുന്ന ആദ്യ വനിതയാണു നീനു ഇട്ടിയേര.

1988 ബാച്ച് ഇന്ത്യൻ‍ റെയിൽവേ ട്രാഫിക് സർവീസ് (ഐആർടിഎസ്) ഉദ്യോഗസ്ഥയാണ്.മാവേലിക്കരയാണു സ്വദേശം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com