മകൻ അന്യജാതിക്കാരിയെ വിവാഹം ചെയ്തു; അമ്മയെ വയോധികർ കൂട്ടബലാൽസംഗം ചെയ്തു

Stop Gang Rape
പ്രതീകാത്മക ചിത്രം
SHARE

അന്യജാതിക്കാരിയായ യുവതിയെ മകൻ വിവാഹം ചെയ്തതിനെത്തുടർന്ന് അമ്മയെ സമുദായത്തിലെ മുതിർന്ന അംഗങ്ങൾ ലൈംഗികമായി ദുരുപയോഗം ചെയ്തു. ഗുജറാത്തിലാണ് സംഭവം. മകൻ അന്യജാതിക്കാരിയെ വിവാഹം ചെയ്തതിനാൽ കുടുംബത്തിന് സമുദായ വിലക്കുണ്ടെന്നും അതൊഴിവാക്കാൻ തങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും ആവശ്യപ്പെട്ട് സമുദായത്തിലെ മുതിർന്ന അംഗങ്ങൾ യുവാവിന്റെ അമ്മയെ സമീപിച്ചു.

വിലക്കൊഴിവാക്കി വീണ്ടും സമുദായത്തിലേക്ക് തിരിച്ചെടുക്കാമെന്നുള്ള മോഹനവാഗ്ദാനം നൽകിയാണ് 50 വയസ്സുകാരിയായ സ്ത്രീയെ ഒരു മാസം മുൻപ് താരാ ടൗണിൽ വച്ച് രണ്ട് വയോധികർ ലൈംഗികമായി ദുരുപയോഗം ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:-

'ആ സ്ത്രീയുടെ മകൻ അന്യജാതിയിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചതുകൊണ്ട് ആ കുടുംബത്തിന് ഊരു വിലക്ക് കൽപ്പിച്ചിരുന്നു. വിലക്ക് മാറ്റി വീണ്ടും സമുദായത്തിൽച്ചേർക്കാമെന്ന് ഉറപ്പു നൽകിയാണ് 65 വയസ്സിനു മേൽ പ്രായമുള്ള വയോധികർ ചേർന്ന് സ്ത്രീയെ ലൈംഗികമായി ഉപയോഗിച്ചത്. പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇരയായ സ്ത്രീയുടെ അതേ സമുദായത്തിൽപ്പെട്ടവരാണ് പ്രതികളെന്നും' പൊലീസ് സബ് ഇൻസ്പെക്ടർ എം ബി ദേവ്‍ഡ പറയുന്നു.

വയോധികർ ചേർന്ന് തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിക്കുന്നതിന്റെ ഓഡിയോ ക്ലിപ് ഹാജരാക്കിയാണ് പ്രതികൾക്കെതിരെ സ്ത്രീ ആരോപണം ഉന്നയിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ധർണാൽ ഗ്രാമത്തിലെ  രഞ്ജോത് ഭായി, വ്ജ്യോൽ ബായി സുതർ എന്നിവരാണ് പ്രതികളെന്നും പൊലീസ് പറയുന്നു.

കൂട്ട ബലാൽസംഗം, ബ്ലാക്ക്മെയ്‌ലിങ് എന്നീ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നതെന്നും, അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറയുന്നു.

English Summary : A woman was allegedly raped by two elderly men

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
FROM ONMANORAMA