ADVERTISEMENT

ഓസ്ട്രേലിയയില്‍ കള്ളരേഖകള്‍ ഹാജരാക്കി ഉയര്‍ന്ന ഉദ്യോഗം സ്വന്തമാക്കി, വന്‍തുക ശമ്പളം വാങ്ങിയ വനിതയ്ക്ക് 25 മാസം തടവ്. ആദ്യത്തെ ഒരു വര്‍ഷം തടവിനിടെ പരോള്‍ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. വെറോണിക്ക ഹെല്‍ഡ തെറോള്‍ട്ട് എന്നാണ് വനിതയുടെ പേര്. സര്‍ക്കാരിന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്നതായിരുന്നു വെറോണിക്ക വഹിച്ച പദവിയുടെ പേര്. 2017 ലാണ് 46 വയസ്സുകാരിയായ വെറോണിക്ക കള്ളരേഖ ഹാജരാക്കി ജോലി സമ്പാദിക്കുന്നത്. ഗൗരവമുള്ള കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന വിലയിരുത്തിയാണ് കോടതിയുടെ നടപടി. 

ബൈപോളാര്‍ എന്ന പ്രത്യേകതരം മാനസികരോഗത്തിന്റെ പിടിയിലാണ് ഇപ്പോള്‍ വെറോണിക്ക. രോഗത്തെത്തുടര്‍ന്ന് അധികൃതര്‍ക്ക് ഉണ്ടായ സംശയമാണ് അന്വേഷണത്തിലേക്കും പിരിച്ചുവിടലിലേക്കും കേസിലേക്കും നയിക്കുന്നത്. ജോലിക്ക് അപേക്ഷിക്കുന്ന സമയത്ത് വെറോണിക്ക ഹാജരാക്കിയ ബയോഡേറ്റയിലാണ് വിദ്യാഭ്യാസ യോഗ്യതകള്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നത്. അഭിമുഖത്തിനു വിളിച്ചപ്പോള്‍ വെറോണിക്ക വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് ഹാജരാക്കിയത്. 

അന്വേഷണം വന്നപ്പോള്‍ മറ്റൊരു ഉയര്‍ന്ന ഉഗ്യോദസ്ഥയായ ബെസ്റ്റ് ആണ് താന്‍ എന്ന് അഭിനയിച്ചു. ബെസ്റ്റ് ആകട്ടെ എല്ലാവരുടെയും പ്രീതി പടിച്ചുപറ്റിയ കഴിവുറ്റ ഉദ്യോഗസ്ഥയായിരുന്നു. 2012 ലും 2014 ലും മറ്റ് രണ്ട് ജോലികള്‍ക്കുവേണ്ടിയും വെറോണിക്ക വ്യാജ രേഖകള്‍ ഹാജരിക്കിയിട്ടുണ്ടെന്നും പുരസ്കാരം സംഘടിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. 

English Summary : Veronica Hilda Theriault has been jailed for lying on her CV for a government job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com