ADVERTISEMENT

ഇത് പ്രമീള മാത്യു. കോർപറേറ്റുകൾക്കു പരിശീലനം നൽകുന്ന ചെന്നൈ എംഎംഎം ട്രെയിനിങ് സൊല്യൂഷൻസ് ഉടമയായ കോട്ടയംകാരി. മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്ന നാഡീരോഗം ബാധിച്ച് വീൽചെയറിലായിട്ടും മറ്റുള്ളവർക്കു പ്രചോദനമേകുന്ന യഥാർഥ പോരാളി.

1989ൽ 26ാം വയസ്സിൽ പ്രമീളയുടെ കാഴ്ചയെ ബാധിച്ചാണു നാഡീരോഗം വരവറിയിച്ചത്. അതേവർഷം യുഎസിലെത്തിയ പ്രമീള കൗൺസലിങ്ങിലും സൈക്കോളജിയിലും ഉന്നതവിദ്യാഭ്യാസം നേടി. നിരാലംബരായ കുട്ടികളുടെ കൗൺസലറായി 9 വർഷം ജോലി ചെയ്തു. ഇതിനിടെ എംബിഎ പൂർത്തിയാക്കി.

2001 ആയപ്പോൾ രോഗം ശരീരത്തെ കീഴ്പ്പെടുത്തി. കിടക്കയിൽ നിന്ന് എഴുന്നേൽക്കാനാകാത്ത അവസ്ഥ. വിദഗ്ധർ വിധിയെഴുതി – ‘ചികിത്സയില്ല’. പക്ഷേ, പ്രമീളയുടെ മറുപടി ഇതായിരുന്നു: ‘ഞാൻ എഴുന്നേൽക്കും’. 

പിന്നീടങ്ങോട്ട് രോഗത്തിന്റെ തീവ്രത കൂടി വന്നു. ഇതിനിടെ എപ്പോഴോ തോന്നിയ കടുത്ത നിരാശയെക്കുറിച്ച് പിതാവ് എം.എം.മാത്യുവിനോടു പരാതിപ്പെട്ടു. അദ്ദേഹത്തിന്റെ മറുപടി പുതിയ ഊർജം നൽകി: ‘റൂസ്‌വെൽറ്റിനു വീൽചെയറിലിരുന്ന് 12 വർഷം അമേരിക്ക ഭരിക്കാമെങ്കിൽ, എന്തിനാണു നീ ഭയക്കുന്നത്.’

അങ്ങനെ പടിപടിയായി കൗൺസലിങ്ങിലും കോ‍ർപറേറ്റ് ട്രെയിനിങ്ങിലും ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. 2005ൽ ഇന്ത്യയിൽ മടങ്ങിയെത്തിയ പ്രമീള ചെന്നൈയിൽ സ്വന്തം സ്ഥാപനത്തിനു തുടക്കമിട്ടു. 

കോട്ടയം മാളിയേക്കൽ കുടുംബാംഗമാണ് പിതാവ്. അമ്മ തേരകത്ത് കുടുംബാംഗവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com