കുവൈത്ത് ടിവിയില്‍ തനി കോഴിക്കോടൻ മലയാളത്തിൽ കൊറോണ വാർത്ത: വൈറൽ വിഡിയോ
Mail This Article
×
‘ഇത് ബല്യ ഒരു ചാൻസാണ് നമ്മക്ക് കിട്ടിയത്..’ കുവൈത്ത് നാഷണൽ ചാനലിൽ തനി കോഴിക്കോടൻ മലയാളത്തിൽ അവതാരക പറഞ്ഞു തുടങ്ങുകയാണ്. ഇൗ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. കുവൈത്ത് ടെലിവിഷനിലെ കാലാവസ്ഥാ അവതാരകയായ മറിയം അൽ ഖബന്ദിയാണ് കൊറോണ ബോധവത്ക്കരണത്തിനായി മലയാളത്തിൽ സംസാരിച്ച് എത്തിയത്.
കൊറോണ വൈറസ് ബാധിക്കുന്നതെങ്ങനെയാന്നും സ്വീകരിക്കേണ്ട പ്രതിരോധപ്രവർത്തനങ്ങളെ കുറിച്ചുമാണ് മലയാളത്തിൽ മറിയം സംസാരിച്ചത്. ഇതിന് മുൻപും മലയാളം സംസാരിക്കുന്ന വിഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ ഇവർ വൈറലായിരുന്നു. കോഴിക്കോട്ടുകാരിയായ ഉമ്മയിൽനിന്നാണ് മറിയം അൽ ഖബന്ദി മലയാളം പഠിച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.