ADVERTISEMENT

ക്വാറന്റീൻ കാലം വീട്ടിലിരുന്ന് എങ്ങനെയെല്ലാം മനോഹരമാക്കാമെന്ന ആലോചനയിലാണ് മിക്കവരും. പ്രിയപ്പെട്ടവരെ കാണാതെ കഴിഞ്ഞു  പോകുന്ന ഈ ദിവസങ്ങൾക്കിടയിലും സന്തോഷങ്ങൾ കണ്ടെത്താറുണ്ട് ചിലർ. പ്രത്യേകിച്ച് പ്രണയിക്കുന്നവർ. ഈ ക്വാറന്റീൻ കാലത്ത് കാമുകന്റെ ജന്മദിനം ആഘോഷമാക്കിയ യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. സുഹൃത്തുക്കളുടെ ഒത്തുചേരലുകളില്ലാതെ തന്നെ പ്രിയപ്പെട്ടവന്റെ ജന്മദിനം മനോഹരമാക്കിയിരിക്കുകയാണ് അവൾ. 

കാലിഫോർണിയൻ യുവതി ഹന്നാ ചുങ്ങാണ് താരം. ജീവിത പങ്കാളിയാകാൻ പോകുന്നവന്റെ പിറന്നാൾ ആഘോഷമാക്കാൻ അവൾ സ്വീകരിച്ചത് അല്‍പം വ്യത്യസ്തമായ മാർഗമാണ്. അയൽക്കാരുടെ കൂടി സഹായത്തോടെയാണ് ഹന്ന കാമുകന് അതിമനോഹരമായ പിറന്നാൾ ആശംസ നേർന്നത്. 

കാമുകനോട് ജനലിനരികിൽ പോയി നിൽക്കാൻ ഹന്ന ആവശ്യപ്പെട്ടു. അപ്പോഴാണ് ഓരോ ജനലുകൾക്കരികിൽ നിന്നും അയൽവാസികൾ തനിക്ക് പിറന്നാൾ ആശംസിക്കുന്നത് അവൻ കണ്ടത്. പിറന്നാൾ ആശംസിക്കുന്നതിനായി താൻ തയാറെടുക്കുന്ന വിഡിയോയും ഹന്ന തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചു.  വിഡിയോ കണ്ടവർ പ്രണയം മനോഹരമാണെന്നു പറഞ്ഞ് ഹന്നയെ  അഭിനന്ദിക്കുകയും വിഡിയോ  പങ്കുവയ്ക്കുകയും ചെയ്തു. 

English Summary: Woman gets entire building to sing happy birthday from their window for fiance's 30th 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com