ADVERTISEMENT

സഹജീവികളോടുള്ള കരുണ എന്നത് മനുഷ്യസഹജമായ വികാരമാണ്. പൂർണ ഗർഭിണിയായ ഒരു സ്ത്രീയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ കയ്യടി നേടുന്നത്. ആറടിയോളം നീളമുള്ള പാമ്പിനെ സ്വന്തം ജീവൻ പോലും പണയംവച്ച് രക്ഷിച്ചിരിക്കുകയാണ് യുവതി. റോഡിന്റെ നടുവിലേക്ക് ഓടിയെത്തിയാണ് അവർ പാമ്പിനെ രക്ഷിച്ചത്.

അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു ടോണി റൗച്ച്. അപ്പോഴാണ് ഏകദേശം ആറടിയോളം നീളമുള്ള പാമ്പിനെ റോഡിൽ കണ്ടത്. എതിർഭാഗത്തു നിന്നും ഒരുകാർ വരുന്നത് ശ്രദ്ധയിൽപ്പെട്ട യുവതി പുറത്തിറങ്ങി പാമ്പിനെ രക്ഷപ്പെടുത്തുകയായിരുന്നു. യുവതി പാമ്പിനെ രക്ഷപ്പെടുത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കയ്യിലെടുത്ത് ഭർത്താവിനെ കാണിക്കുന്നതുവരെ അത് ഏത് ഇനത്തിൽപെട്ടതാണെന്ന് അറിഞ്ഞിരുന്നില്ല. വിഷമില്ലാത്ത ഇനം പാമ്പാണെന്ന് മനസ്സിലായപ്പോൾ പാമ്പിനെ അരയിൽ ചുറ്റിയുള്ള ഫോട്ടോയും എടുത്തു.

‘ഇതാണ് യഥാർഥ അരിസോണൻ സ്ത്രീ. ഗർഭിണിയാണ്. റോഡിനു നടുവിൽ കണ്ട പാമ്പിനെ തന്റെ ചെരുപ്പ് ഉപയോഗിച്ച് അവൾ കയ്യിലെടുക്കുകയാണ്.’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്. ഭർത്താവിനെ കാണിച്ച ശേഷം പാമ്പിനെ സമീപത്തെ കാട്ടിലേക്ക് വിട്ടയച്ചു. ‘ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ പാമ്പായിരുന്നു അത്. എന്തുകൊണ്ടോ അതിനെ കൊല്ലാൻ തോന്നിയില്ല.’ ടോണി പറയുന്നു. അവ വിഷമില്ലാത്തയിനം പാമ്പുകളാണ്. വന്യജീവികളെ കുറിച്ച് നമുക്ക് കൂടുതൽ അറിവുകൾ ആവശ്യമാണ്. അവയെ കൂടുതൽ അറിയാൻ ശ്രമിക്കണം. അങ്ങനെ മനസ്സിലാക്കിയാൽ മാത്രമേ നമുക്ക് അവയെ രക്ഷിക്കാൻ സാധിക്കൂ’.– റൗച്ച് വ്യക്തമാക്കി. 

സംഗതി ഏതായാലും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ് ഈ വിഡിയോ. ‘അരിസോണയിൽ ഇത്തരത്തിലുള്ള മനുഷ്യർ കൂടുതലാണെന്നാണ് ഒരാളുടെ കമന്റ്’. നിരവധിപേരാണ് യുവതിയുടെ പ്രവർത്തനത്തെ അഭിനന്ദിച്ചത്. അതേസമയം, അവർ  കുഞ്ഞിന്റെ ജീവനെ കുറിച്ച് ഓർക്കണമായിരുന്നു എന്ന വിമർശനവും ചിലർ ഉന്നയിച്ചു.

English Summary: Pregnant woman runs in the middle of road to rescue 6-foot snake with her flip flops - WATCH

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com