ADVERTISEMENT

അറിവ് നേടാൻ പ്രായം ഒരു പ്രശ്നമല്ലെന്ന് നമ്മൾ പറയാറുണ്ട്. എന്നാൽ ഇക്കാര്യം ജീവിതത്തിൽ പയറ്റി വിജയിച്ചിരിക്കുകയാണ് ജപ്പാനിലെ ഒരു മുത്തശ്ശി. 90 വയസ്സാണ് ഹമാക്കോ മോറിയുടെ പ്രായം. ഇഷ്ട വിനോദം എന്തെന്നു ചോദിച്ചാൽ മുത്തശ്ശി പറയും. വിഡിയോ ഗെയിം.

51-ാം വയസ്സിൽ വിഡിയോ ഗെയിം കളിക്കാൻ തുടങ്ങിയ മുത്തശ്ശി ഇപ്പോൾ ഗിന്നസ് ബുക്കിലും ഇടം നേടിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗെയിമിങ് യൂട്യൂബർ എന്ന ബഹുമതിയാണ് ഹമാക്കോ മുത്തശ്ശിയെ തേടിയെത്തിയത്. ഗിന്നസ് വേൾഡ് റെക്കോർഡ് മുത്തശ്ശിയുടെ ഒരു വിഡിയോയും പങ്കുവച്ചു. ഗെയിമർ മുത്തശ്ശി എന്ന പേര് നൽകിയാണ് വിഡിയോ പങ്കുവച്ചത്. ഗെയിമർ എന്ന രീതിയിലുള്ള അവരുടെ യാത്രയാണ് വിഡിയോയിൽ പറയുന്നത്. ജീവിതത്തിലെ പഠിച്ച പ്രധാന പാഠങ്ങളും മുത്തശ്ശി പങ്കുവയ്ക്കുന്നു. 

ആക്ഷൻ ഗെയിമുകൾ കളിക്കാന്‍ മുൻപ് ഇഷ്ടമുണ്ടായിരുന്നില്ല. അത് വലിയ ബുദ്ധിമുട്ടായി തോന്നിയിരുന്നു. എന്നാൽ പിന്നീട് വിഡിയോ ഗെയിമിനോട് താത്പര്യം വരികയായിരുന്നു. ഇപ്പോൾ ലൈവായി വിഡിയോ ഗെയിം കളിക്കുന്നതിലും താരമായിരിക്കുകയാണ് മുത്തശ്ശി. 1981ലാണ് വിഡിയോ ഗെയിം കളിക്കാന്‍ തുടങ്ങുന്നത്. വളരെ ബുദ്ധിമുട്ടു തോന്നിയെങ്കിലും കളി പഠിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു. തോറ്റാലും കളിയിൽ നിന്നും പിൻമാറാതെ വീണ്ടും പരിശ്രമിക്കുമായിരുന്നു എന്നും ഹമാക്കോ മോറി പറയുന്നു. 

അവർ ഗംഭീരമാണ്, അവരെ ബഹുമാനിക്കുന്നു, എന്തൊരു പ്രചോദനം എന്നിങ്ങനെയാണു പലരുടെയും കമന്റുകൾ. ഒരു യഥാർഥ മുത്തശ്ശി ഇങ്ങനെയായിരിക്കണമെന്ന് കമന്റ് ചെയ്തവരും ഉണ്ട്.  നിരവധി പേരാണ് വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com