sections
MORE

ആ കുഞ്ഞുങ്ങളെ മുലയൂട്ടി 10 അമ്മമാർ; ലോകം അവരെ വിളിക്കുന്നു: റിയൽ ഹീറോസ്

afghan-mother
ആക്രമണം നടന്ന കാബുളിലെ ആശുപത്രിയിൽ നിന്നുള്ള ദൃശ്യം. ചിത്രം. ട്വിറ്റർ
SHARE

അമ്മയോളം കനിവ് മറ്റാർക്കും ഉണ്ടാകില്ല. ഭൂമിയിൽ ജീവന്റെ നിലനിൽപു തന്നെ അമ്മമാരുടെ സ്നേഹകരങ്ങളിലാണ്. മനസ്സില്‍ കനിവിന്റെ വറ്റാത്ത ഉറവയുമായി ലോകത്തിനു തന്നെ മാതൃകയാകുകയാണ് അഫ്ഗാനിസ്ഥാനിലെ അമ്മമാർ. ഭീകരാക്രമണത്തിൽ അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്കു മുലൂട്ടാൻ തയാറായി എത്തുകയയാണ് അവർ.

ആ സ്ത്രീകള്‍ക്കും അവരുടെ അമ്മമർക്കും ഒപ്പം നിൽക്കാനാണ് തീരുമാനമെന്ന് കാമില സഹർ എന്ന യുവതി പറയുന്നു. തുടർന്ന് ആ കുഞ്ഞുങ്ങളെ മുലയൂട്ടാൻ തീരുമാനിക്കുകയായിരുന്നു കാമില. കാമിലയുടെ തീരുമാനത്തിനൊപ്പം നിൽക്കുന്നതായി മറ്റു സ്ത്രീകളും വ്യക്തമാക്കി. ‘അമ്മയായ ആർക്കും കണ്ണീരോടെയല്ലാതെ ഈ വാര്‍ത്ത കേൾക്കാൻ സാധിക്കില്ല. പ്രതീക്ഷയ്ക്കും അപ്പുറത്തെ ദുരന്തമായിരുന്നു അത്. ഇതെല്ലാം കേട്ട് വീട്ടിൽ തന്നെ തുടരാൻ എനിക്കു കഴിയില്ല. ആ അമ്മമാർക്കും അവരുടെ കുഞ്ഞുങ്ങൾക്കും ഒപ്പം നിൽക്കാൻ ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നു. ആശുപത്രിയിലെത്തി അമ്മമാരെ നഷ്ടപ്പെട്ട ആ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ ഞാൻ തീരുമാനിക്കുകയാണ്.’– 29 വയസ്സുള്ള ഒരു അമ്മ പറയുന്നു. 

കാമില അടക്കം പത്ത് സത്രീകളാണ് എല്ലാദിവസവും ആശുപത്രിയിലെത്തി അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നത്.  ഇരുപതോളം കുഞ്ഞുങ്ങൾക്കാണ് ഇവർ പാൽ നൽകുന്നത്. കുഞ്ഞുങ്ങളെ ദത്തെടുക്കാൻ തയാറായും സ്ത്രീകൾ രംഗത്തെത്തുന്നുണ്ട്. ഈ കുഞ്ഞുങ്ങളുടെ തുടർ ചികിത്സയ്ക്കായി ധനസമാഹരണവും നടത്തുന്നു. എല്ലാകാര്യങ്ങള്‍ക്കും സ്ത്രീകൾ തന്നെയാണ് മുന്നിട്ടിറങ്ങുന്നത്. 27കാരിയായ ഫിറോസ യൂനസ് ഉമർ എന്ന അമ്മ മണിക്കൂറുകൾക്കകം ആക്രമണം നടന്ന ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന് ഒരു കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം അവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയയ്ക്കുകയും ചെയ്തു. കുട്ടികൾക്കു ഡയപ്പറും, മിൽക്ക് പൗഡറും വാങ്ങാനായി ലോകത്തിന്റെ സഹായം ആവശ്യപ്പെട്ടാണ് ഫിറോസ മുലയൂട്ടുന്ന ചിത്രം പങ്കുവച്ചത്. അങ്ങനെ സ്ത്രീകളെ രണ്ടാംകിട  പൗരന്മാരായി കണ്ടിരുന്ന രാജ്യത്ത് ഇപ്പോൾ ഹീറോകളായി മാറുകയാണ് അവർ. 

ആക്രമണം നടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുൻപാണ് മർസിയ അമീറി എന്ന വനിതാ ഡോക്ടർ തന്റെ  നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രി വിട്ടത്. അമ്മമാരുെടയും കുഞ്ഞുങ്ങളുടെയും കൂട്ടക്കുരുതി നടന്ന ആ സ്ഥലത്തേക്ക് തിരികെ പോകാനോ ഇനിയൊരും പ്രസവം എടുക്കാനോ ഉള്ള മനോധൈര്യം  തനിക്കില്ലെന്ന് അവർ പറയുന്നു. ‘ ആ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും മുഖങ്ങള്‍ എനിക്ക് മറക്കാൻ കഴിയുന്നില്ല. എന്റെ കുഞ്ഞിനെ കാണുമ്പോള്‍ ആ വേദന സഹിക്കാന്‍ കഴിയാതെ കരഞ്ഞു പോകുകയാണ്. ആ കുഞ്ഞുങ്ങളുടെ  നല്ലഭാവിക്കു വേണ്ടി ഞാൻ  ദൈവത്തോട് പ്രാർഥിക്കുകയാണ്. അവര്‍ക്ക് സമാധാനമുള്ള ഒരു ജീവിതം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുകയാണ്.– മർസിയ പറയുന്നു. മെയ് 12നായിരുന്നു കാബുളിലെ ആശുപത്രിയിലെ മെറ്റേണിറ്റി വാർഡിൽ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ നവജാത ശിശുക്കളടക്കം 24പേർ കൊല്ലപ്പെട്ടു.

English Summary: Afghan women breastfeed babies who lost their mothers in 'devastating' attack

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA