sections
MORE

കൂടെ കഴിഞ്ഞവൾക്കുള്ളിൽ കടലിരമ്പുന്നതു പോലും ചിലപ്പോൾ നിങ്ങളറിയില്ല: വൈറലായി കുറിപ്പ്

fb-post-ann-palee
SHARE

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിലുണ്ടായ ഞെട്ടലിലാണ് നമ്മൾ. വിഷാദം എന്ന അവസ്ഥ  എത്രമാത്രം ദയനീയമാണെന്ന് ഒരിക്കൽ കൂടി നമ്മെ  ഓർമിപ്പിക്കുകയാണ് ഈ മരണം. ഒരുപക്ഷേ, ഒരു ചേർത്തുപിടിക്കലിൽ അവരുടെ ജീവിതം തന്നെ നമുക്ക് തിരികെ നൽകാനാകുമെങ്കിൽ നമ്മള്‍ക്കിടയിൽ തന്നെ ചിരിച്ചു കളിച്ചു നിൽക്കുന്നവര്‍ പോലും വിഷാദത്തിൽ വീണുപോകുന്നുണ്ടെന്ന് വളരെ വൈകിയായിരിക്കും നമുക്ക് മനസ്സിലാകുക. അത്തരത്തിൽ ഒരുകുറിപ്പ് പങ്കുവയ്ക്കുകയാണ് ആൻ പാലി. എത്ര പേരുണ്ടാവും ഭാര്യയുടെ വാടിയ മുഖവും അലസതയും കണ്ട് എന്താ എന്തെങ്കിലും വിഷമമുണ്ടോ എന്ന ചോദ്യവുമായി ഒന്ന് ചേർത്ത് പിടിക്കുന്നത്? എന്ന് ചോദിക്കുകയാണ് ആൻ

ആനിന്റെ പോസ്റ്റിന്റെ പൂർണരൂപം

ഫേസ്ബുക് എത്ര മനോഹരമായ ഒരു തീരമാണെന്ന് ഇടയ്ക്കൊക്കെ തോന്നാറുണ്ട്. പ്രത്യേകിച്ചും മറ്റുള്ളവർക്ക് ചില ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ."ഒന്ന് ചേർത്ത് നിർത്തമായിരുന്നില്ലേ ?" " ഒന്ന് കേൾക്കാമായിരുന്നില്ലേ ?" എന്നൊക്കെ ആളുകൾ ഉപദേശവർഷങ്ങൾ നടത്തുന്നത് കണ്ടിട്ട് ഇന്നും അങ്ങനെയൊന്ന് തോന്നിപ്പോയി, അതും സുശാന്ത് സിംഗ് രാജ്പുട്ടിനെപ്പോലുള്ള ഒരാൾ ജീവിതംഅവസാനിപ്പിച്ച വാർത്ത കേട്ടശേഷം. ഇതിൽ എത്ര പേരുണ്ടാവും ഭാര്യയുടെ വാടിയ മുഖവും അലസതയും കണ്ട് "എന്താ എന്തെങ്കിലും വിഷമമുണ്ടോ " എന്ന ചോദ്യവുമായി ഒന്ന് ചേർത്ത് പിടിക്കുന്നത്?

ഇതിലാരൊക്കെയാവും ഏറ്റവും പുതിയ പരദൂഷണ വീഡിയോ കാണുമ്പോൾ,"തിരക്കാണോ " എന്ന ആമുഖവുമായെത്തുന്ന വാട്സാപ്പ് മസ്സേജിന് മറുപടി കൊടുക്കുന്നത് ?ഇതിലേതൊക്കെ ആളുകളുണ്ടാവും ഒരു വാക്കു പോലും മിണ്ടാൻ കഴിയാതെ, വിളറി നിൽക്കുന്ന, രാവേറെ ചെന്നിട്ടും ഏങ്ങലടിക്കുന്ന കൂട്ടുകാരിയുടെ കയ്യിൽ ഒന്ന് മുറുകെപ്പിടിക്കുന്നത് ?

ഇതിലാർക്കൊക്കെയാണ് വര്‍ഷങ്ങളോളം കൂടെക്കഴിഞ്ഞ ഒരാളുടെ ഉള്ളിൽ കടലിരമ്പുന്നതും വേലിയേറ്റങ്ങളുണ്ടാവുന്നതും തിരിച്ചറിയാൻ കഴിയുന്നത്? ആർക്കും അത്രയ്ക്കൊന്നും സമയമില്ലെന്ന് മുഖം തിരിക്കുമ്പോളും ആർക്കെങ്കിലുമൊക്കെവേണ്ടി മാറ്റിവയ്ക്കാനുള്ളതാണ് സമയമെന്ന് അറിയാത്തവരല്ലല്ലോ...എന്നും എപ്പോളും തോറ്റു പോയ അന്യന്റെ കഥകളിൽ പുതിയ ഏടുകൾതുന്നിച്ചേർക്കാൻ നമ്മളോളം മികച്ചവർ മറ്റാരുമില്ല!

May you find peace now, Sushanth Singh Rajput!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA