ADVERTISEMENT

ഇറുക്കം കൂടിയ ജീൻസ് പെൺകുട്ടിയെ ബലാത്സംഗത്തിൽ നിന്ന് രക്ഷിക്കുന്ന കഥപറയുന്ന ഹ്രസ്വചിത്രം ജനപ്രീതി നേടുന്നു. ‘മൈ ബ്ലഡി ജീൻസ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം,  പുറത്തിറങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ആറു ലക്ഷത്തിലേറെ പേരാണ് കണ്ടത്. 

ഉത്തരേന്ത്യയിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് മൈ ബ്ലഡി ജീൻസ് എന്ന ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ജീ തോമസ്, ആമി ജീ, ഷിബിൽ നജീബ്  എന്നീ മൂവർ സംഘമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സിതാര വിജയൻ ആണ്.പ്രശാന്ത് ബാബുവിന്റെ ക്യാമറയും സാഗർ ദാസിന്റെ എഡിറ്റിങ്ങും ചിത്രത്തെ മികവുറ്റതാക്കുന്നു. രാജ്യത്തിന് അകത്തും പുറത്തുമുള്ള ഒട്ടേറെ ഹ്രസ്വചിത്ര മേളകളിലേക്ക് മൈ ബ്ലഡി ജീൻസ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com