ADVERTISEMENT

ബാല്യത്തിലേക്ക് ഒരിക്കൽ കൂടി നടക്കാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് അറിഞ്ഞിട്ടും ചിലപ്പോഴൊക്കെ നമ്മള്‍ ബാല്യത്തിലേക്ക് നടക്കാൻ ആഗ്രഹിക്കും. അതുകൊണ്ടു തന്നെയാണ് മുത്തച്ഛൻമാരും മുത്തശ്ശിമാരും കുട്ടികളുടെ പ്രിയകൂട്ടുകാരാകുന്നത്. കുഞ്ഞുങ്ങളുടെ എക്കാലത്തെയും നല്ലകൂട്ടുകാർ മുത്തച്ഛനും മുത്തശ്ശിയും തന്നെയായിരിക്കും. അത്തരത്തിൽ ഒരു മുത്തശ്ശിയാണ് ഇപ്പോള്‍ ട്വിറ്ററിൽ വൈറലാകുന്നത്. 

പേരക്കുട്ടികൾക്കൊപ്പം കല്ലുകളിക്കുകയാണ് ഈ മുത്തശ്ശി. തൊട്ടടുത്ത് മുത്തശ്ശിയെ നോക്കി ഇരിക്കുന്ന പേരക്കുട്ടിയെയും വിഡിയോയിൽ കാണാം. ‘എന്തുകൊണ്ട് മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം കൂടുതൽ സമയം ചിലവഴിക്കാൻ കുട്ടികൾ ഇഷ്ടപ്പെടുന്നു?’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്. മുത്തശ്ശി കല്ലുകൾ കറക്കി നിലത്തിടുകയും പിന്നീട് അത് പ്രത്യേകരീതിയിൽ കയ്യിലെടുക്കുകയും ചെയ്യുന്നതാണ് വിഡിയോ. 

കണ്ണും കയ്യൂം ഒരുപോലെ ചലിപ്പിച്ച് ശ്രദ്ധയോടെ കളിക്കുന്നതാണ് ഇത്. ഈ വിഡിയോ കാണുന്നവരെയും മനോഹരമായ ബാല്യകാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ഇത്തരം കാര്യങ്ങൾ കൂടി ഈ ലോക്ഡൗണ്‍ കാലത്ത് നടത്തുന്നത് നല്ലതായിരിക്കും. കാരണം നമ്മുടെ കുട്ടികളെ മൊബൈൽ സ്ക്രീനിൽ നിന്നും മാറ്റുന്നതിന് ഇത്തരം രസകരമായ കാര്യങ്ങൾ മതി. എന്തായാലും. മുത്തശ്ശിയുടെ കല്ലുകളി വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിരിക്കുകയാണ്. നിരവധി പേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. ബാല്യത്തിലേക്ക് കൊണ്ടുപോയി എന്നാണ് പലരുടെയും കമന്റുകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com