ADVERTISEMENT

പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് ബോഡി ആർട്ട് ചെയ്യിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽമീഡിയയിൽ ചർച്ചകൾ നടക്കുകയാണ്. രഹ്നക്കെതിരെ പോക്സോ ചുമത്തിയ നടപടിയിലും വിമർശനം ഉയരുന്നുണ്ട്.  വിഷയത്തിൽ പലരും തങ്ങളുടെ അഭിപ്രായങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ കുറിച്ചു. രഹ്നയുടെ നിലപാടിനെ അനുകൂലിച്ച് അഡ്വക്കേറ്റ്. കുക്കു ദേവകി എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചൈൽഡ്  സൈക്കോളജിയെ കുറിച്ച് ആക്രോശിക്കുന്നവർ കുറച്ചു നാൾ മുൻപ് കണ്ണൂർ പാലത്തായിയിൽ നിരന്തരം പൊലിസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ ചൂളിപ്പോയ കുഞ്ഞിനെ മറന്നോ എന്ന ചോദ്യത്തോടെയാണ് കുക്കു കുറിപ്പ് തുടങ്ങുന്നത്. ശരീരം എന്നു കേൾക്കുമ്പോഴേ മലയാളിക്കുള്ളിൽ വരുന്നത് സെക്സ് ആണെന്നും കുക്കു ദേവകി കുറിപ്പിൽ ചൂണ്ടികാണിക്കുന്നു

കുക്കു ദേവകിയുടെ കുറിപ്പിന്റെ പൂർണരൂപം

ചൈൽഡ് സൈക്കോളജിയെന്ന് ആക്രോശിക്കുന്നവർ കുറച്ചു നാൾ മുൻപ് കണ്ണൂരിൽ പാലത്തായിയിൽ നിരന്തരം പോലീസിൻ്റെ ചോദ്യങ്ങൾക്ക് മുൻപിൽ ചൂളിപോയ കുഞ്ഞിനെ മറന്നോ? അതും ഒരു സൈക്കോളജിയാണ്...ഞാനും സഹോദരിമാരും ബാല്യത്തിൽ അച്ഛമ്മയുടെ മേക്കെട്ടി ( മാറിനു മുകളിൽ ഇടുന്ന തുണി ) മാത്രം ധരിച്ചിരുന്ന അമ്മിഞ്ഞകണ്ടാണ് വളർന്നത്...ചിലപ്പോൾ മേക്കെട്ടി ഇല്ലാതെ തൂങ്ങിയാടുന്നഅമ്മിഞ്ഞകൾ...കണ്ടും..ഒരു ബുദ്ധിമുട്ടും അതിനാൽ ആർക്കും ഉണ്ടായിട്ടില്ല...

"ശരീരം " എന്ന് കേൾക്കുമ്പോഴേ മലയാളിക്കുള്ളിൽ ഓടി വരുന്നത് സെക്സ് മാത്രമാണ്.. ശരീരത്തിൻ്റെ രാഷ്ട്രീയം ശരീരത്തിന്റെ ആർട്ട് ഇതെല്ലാം അറിയില്ല തന്നെ..പല സമരയിടങ്ങളിലും ഞാൻ കുഞ്ഞുങ്ങളെ കൊണ്ടു പോകാറുണ്ടായിരുന്നു..ഒരിക്കൽ അവർ തന്നെ പറഞ്ഞു അവർക്ക് ആ ഇടങ്ങളൊന്നും ഇഷ്ടമല്ലെന്ന്.. "സാഹിത്യ അക്കാദമി " പോലെയുള്ള ഇടങ്ങൾ അവരിൽ ഇറിറ്റേഷനാണ് ഉണ്ടാക്കുന്നതെന്ന് മനസ്സിലാക്കിയപ്പോൾ അവരെ അത്തരം ഇടങ്ങളിൽ ഞാൻ കൊണ്ടു. പോകാറില്ലായിരുന്നു..

രഹന ബോഡി ആർട്ട് ചെയ്യുന്ന ആളാണ്..തൃശൂരിൽ ഒരു കൊല്ലം പുലിക്കളിയിൽഫുൾ ബോഡി പെയിന്റ് ചെയ്താണ് രഹന കളിച്ചത്.. മക്കളെ ഉൾപ്പെടുത്താതെ അവരെ മാറ്റി നിറുത്തി ചെയ്തിട്ട് പബ്ലിക്ക് ആയി പോസ്റ്റ് ചെയ്യാതെ ഓരോരുത്തർക്കും അവരുടെ ബോഡി ആർട്ട് അയച്ചു തന്നാലോ?രഹനയുടെ മക്കൾക്ക് അവർ എങ്ങനെയാണോ അതുപോലെ തന്നെ ആക്സ്പെറ്റ് ചെയ്യാൻ പറ്റുന്നെങ്കിൽ അതല്ലേ നല്ലത്..അവരിങ്ങനെ ആർട്ടൊക്കെ ചെയ്തിട്ട് മക്കൾക്ക് അത് സ്വീകരിക്കാൻ പറ്റാതെ ഇരിക്കുന്നതിനേക്കാൾ നല്ലതല്ലേ മക്കൾ അതിന്റെ ഭാഗമാകുന്നത്..

എന്റെ മക്കളും പല സമരയിടങ്ങളിലും വരണമെന്നാണ് ആശയെങ്കിലും അവർക്കതിൽ താല്പര്യമില്ലയെന്നത് എന്നെ പലപ്പോഴും സങ്കടപ്പെടുത്താറുണ്ട്.. പിന്നെ എന്റെ മകൾ ഭരതനാട്യം കളിക്കണമെന്നാണാശ... പക്ഷെ അവൾക്കിഷ്ടം കൊറിയൻ ഡാൻസും..ന്നാലും ഞാനവളെ എന്റെ കൂടെ നിറുത്തി കളിപ്പിക്കാറുണ്ട്... അത് അത്ര ശരിയല്ല എന്നറിയുന്ന അമ്മയാണ് ഞാനെങ്കിലും...കാണുന്നവർ പറയുകയും ചെയ്യും മകൾ നൃത്തം ചെയ്യുന്നുണ്ടല്ലോ അവളെ പഠിപ്പിക്കണമെന്ന്...അതിന്റെ ബുദ്ധിമുട്ട് എനിക്കല്ലേ അറിയൂ...ഡാൻസാകുമ്പോൾ കുഴപ്പമില്ലയെന്നും..ബോഡി ആർട്ടാകുമ്പോൾ കുഴപ്പമാണെന്നുമാണോ?

അച്ഛൻ, അമ്മ, മക്കൾ എന്നിവർക്ക് പരസ്പരം മനസ്സിലാക്കാനും പിൻ താങ്ങാനും പറ്റുന്നതിനേക്കാൾ രസം മറ്റൊന്നില്ല.. രഹനക്കും കുട്ടികൾക്കും പരസ്പരം കിട്ടുന്നുണ്ടെങ്കിൽ വേറെ എന്തു വേണം? കൊണ്ടും, കൊടുത്തും, പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും രസിച്ചും അവരങ്ങനെ ജീവിക്കട്ടെയെന്ന്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com