ADVERTISEMENT

കുറച്ച് ദിവസങ്ങളായി മലയാളിയെ അമ്പരപ്പിക്കുകയാണ് ഈ മുത്തശി. കോവിഡ് മൂലം സ്കൂൾ ക്ലാസുകൾ ഓൺലൈനായും ടിവിയിലൂടെയും ആക്കിയതോടെ പഠിക്കാനെത്തുന്ന ‘കുട്ടികളുടെ’ എണ്ണം സംസ്ഥാനത്ത് വർധിക്കുകയാണ്. അക്കൂട്ടത്തിലാണ് ഈ വൈറൽ മുത്തശ്ശി. ‍

ടിവിയിൽ കേട്ട് പഠിച്ച കാര്യങ്ങൾ മനപാഠമാക്കി പറയുകയാണ് മുത്തശി. പൂച്ച സ്കൂൾ തുറന്ന് ബെല്ലടിക്കുന്ന കഥ മറന്നുപോയ സങ്കടമുണ്ട്. എങ്കിലും ജാക്കിന്റേയും ജില്ലിന്റേയും കഥ വ്യക്തമായി അറിയാം. രാത്രി കിടന്ന് പഠിച്ചതെല്ലാം ആലോചിക്കും എന്നും പറയുന്നു ഈ മുത്തശി. ലക്ഷത്തോളം കാഴ്ചക്കാരാണ് മുത്തശിയോടുള്ള ഇഷ്ടം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com