ADVERTISEMENT

നിറത്തിന്റെ പേരിൽ അപമാനിതയായതിനെ കുറിച്ച് കഴിഞ്ഞ ദിവസം ഗായിക സയനോര അടക്കമുള്ളവർ തങ്ങളുടെ ദുരനുഭവങ്ങൾ പങ്കുവച്ചിരുന്നു. എത്രയൊക്കെ പുരോഗമനം പറഞ്ഞാലും സമൂഹത്തിന്റെ പൊതുചിന്താഗതിയിൽ വലിയ മാറ്റങ്ങളൊന്നും ആധുനിക കാലത്തും ഉണ്ടായിട്ടില്ലെന്ന് ഒരിക്കൽ കൂടി നമ്മെ ഓർമിപ്പിക്കുകയാണ് വർണവിവേചനവും ലിംഗ വിവേചനവും. പലരും സോഷ്യൽ മീഡിയയിലൂടെ അവർക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ പങ്കുവച്ചു. അക്കൂട്ടത്തിൽ ശ്രദ്ധേയമാകുകയാണ് ലക്ഷ്മി വികാസ് എന്ന യുവതിയുടെ കുറിപ്പ്. 

ഇരുണ്ട നിറമായതിന്റെ പേരിൽ കേൾക്കേണ്ടി വന്ന കുറ്റപ്പെടുത്തലുകളെ കുറിച്ച് തുറന്നു പറയുകയാണ് ലക്ഷ്മി. പഠിപ്പൊരു പ്രശ്നമാണെന്നും സ്കൂളിലെയും കോളജുകളിലെയും പഠിപ്പു മാത്രമല്ല, ചിന്താഗതികളും കാഴ്ചപ്പാടുകളും എല്ലാം മാറണമെന്നും അവർ പറയുന്നു. 

ലക്ഷ്മിയുടെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം. 

ജോർജ് ഫ്ളോയ്ഡിനെ കുറിച്ചും black lives matter ക്യാമ്പയിനെക്കുറിച്ചുമൊക്കെ അറിഞ്ഞപ്പോൾ മുതൽ ഇതെഴുതണമെന്നു കരുതിയതാണ്. ഗായിക സയനോര താൻ നേരിട്ട അനുഭവങ്ങൾ തുറന്നു പറഞ്ഞതോടെ ഇനിയും വൈകിക്കൂടാ എന്ന് തോന്നി.വിദേശരാജ്യങ്ങളിലെ കാര്യമല്ല.. നമ്മുടെ നാട്ടിലെ ചില കാര്യങ്ങൾ

ജീവിതത്തിൽ ഒരിക്കലെങ്കിലും നിറം കുറഞ്ഞതിന്റെ പേരിൽ സഹതാപമോ പരിഹാസമോ കുത്തുവാക്കുകളോ കേൾക്കാത്ത ഇരുണ്ടനിറക്കാരുണ്ടോ??ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്....പഠിക്കുന്ന കാലം തൊട്ട് തുടങ്ങിയതാണ്.....കല്യാണാലോചന സമയത്ത് ഏറ്റവും കൂടുതൽ കേട്ട ഒരു വാചകമാണ് "പഠിപ്പൊന്നും അവർക്കൊരു പ്രശ്നമല്ല. നല്ല കളറുള്ള ഒരു കുട്ടി വേണം

കല്യാണം ഉറപ്പിച്ചപ്പോൾ. എട്ടൻ നല്ല ഫെയർ ആണ്. എനിക്ക് പൊതുവെ ഇത്തിരി നിറം കുറവാണ്. കല്യാണ അലോചന വന്നപ്പോ തൊട്ടു കേൾക്കാൻ തുടങ്ങി "അയ്യോ ഇത് വേണോ പയ്യനു നല്ല കളർ ഉണ്ടല്ലോ".

ഏട്ടന്റെ വീട്ടുകാരോട് രണ്ട് വട്ടം ചോദിച്ചു കുട്ടിടെ ഫോട്ടോ നല്ല പോലെ കണ്ടല്ലോ അല്ലേ എന്ന്. കാരണം അപ്പോഴേക്കും നിറത്തിന്റെ പേരിൽ ഉള്ള തഴയൽ ഒരുപാടായി കഴിഞ്ഞിരുന്നു... അതിനു മുൻപേ വന്ന ആലോചന ഓക്കേ വീട്ടുകാർ ആദ്യം വിളിക്കും താൽപര്യം ഉണ്ട് എന്ന് പറഞ്ഞ് പുറകെ ഒരാഴ്ച കഴിഞ്ഞ് വീണ്ടും വിളിച്ചിട്ട് പറയും അവന് നല്ല കളർ ഉള്ള കുട്ടി വേണം എന്നാണ് അത് കൊണ്ട് proceed ചെയ്യുന്നില്ല എന്ന്...(പിന്നെ എന്തിനടോ ആദ്യം വിളിച്ചത്.. കല്യാണം ആലോചിക്കുന്ന പയ്യനെ കാണിക്കാതെ ആണോ താൽപര്യം ഉണ്ടെന്ന് പറയുന്നത് 😡)

കല്യാണതിനു മുൻപേ സംസാരിക്കണം എന്ന് ഒരു നിർബന്ധം ഉണ്ടായിരുന്നു ഏട്ടന് അപ്പോ ഞാൻ വീണ്ടും ചോദിച്ചു ഫോട്ടോ ശെരിക്കും കണ്ടല്ലോ അല്ലെ എന്ന്. അപ്പോ എനിക്ക് കിട്ടിയ ആ ഒരൊറ്റ മറുപടിയിൽ നിന്ന് ഞാൻ ഉറപ്പിച്ചു ഈ മനുഷ്യൻ മതി എനിക്ക് ഇനി അങ്ങോട്ട് എന്ന്..

Engagemnt ആയപ്പോൾ വീണ്ടും കേട്ടു.. കല്യാണം അയപ്പോ പിന്നേം. അത് കഴിഞ്ഞ് വീണ്ടും കേട്ടത് ഗർഭിണിയായപ്പോൾ ആണ്. കുങ്കുമപൂവ് കഴിക്ക് അല്ലെങ്കി കുഞ്ഞിന് നിറം ഉണ്ടാകില്ല.. ഇൗ situationil ഒക്കെയും എന്റെ കൂടെ ഏറ്റവും കൂടുതൽ strength ആയി നിന്നത് എന്റെ ഏട്ടൻ ആണ്.. കുങ്കുമപൂവ്‌ പോയിട്ട് കുഞ്ഞിനു colour വരുത്താനുള്ള എന്തെങ്കിലും കഴിച്ചാൽ അപ്പോ ബാക്കി പറയാം എന്ന് ഏട്ടൻ പറഞ്ഞു. ഞങ്ങൾ തമ്മിൽ എപ്പോഴും ചർച്ച ചെയ്യുന്ന ഒരു കാര്യം ആണ് ഇത് .. ഇതിനൊക്കെ എന്നാണ് ഒരു മാറ്റം വരാൻ പോകുന്നത്? കുറഞ്ഞത് നമ്മുടെയൊക്കെ കുഞ്ഞുങ്ങളുടെ തലമുറ മുതൽ എങ്കിലും ഒരു മാറ്റം വരണം എന്ന് ആഗ്രഹികുന്നു..

പഠിപ്പൊരു പ്രശ്നമാണെടോ. സ്കൂളിലെയും കോളേജിലെയും പഠിപ്പ് മാത്രമല്ല ചിന്താഗതികളും കാഴ്ചപ്പാടുകളുമെല്ലാം ഒരു പ്രശ്നമാണ്.നമുക്ക് ചുറ്റും നമ്മൾ അറിഞ്ഞും അറിയാതെയും ഒരുപാട് ജോർജ് ഫ്ലോയിഡുമാർ ഉണ്ടാകുന്നുണ്ട്.അത്കൊണ്ട് നമ്മുടെ മക്കളിൽ നിന്ന് നമുക്ക് ഒരു മാറ്റത്തിന് തുടക്കം കുറിക്കാം

English Summary: Lakshmi Vikas's Post About Racism Viral In Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com