ADVERTISEMENT

സ്കേറ്റിങ്ങിൽ പലപ്പോഴും റെക്കോർഡുകൾ നേടുന്നവരുണ്ട്. അതിനൊപ്പം തന്നെ നൃത്തവും കൊണ്ടു പോകാൻ കഴിയുന്നവരുണ്ടോ? ഉണ്ടെങ്കിൽ തന്നെ എത്രപേർക്ക് ഈ കഴിവ് നേടാൻ സാധിക്കും? ഇക്കാര്യം അത്ര നിസാരമല്ല. സ്കേറ്റിങ്ങ് ഷൂ ധരിച്ച് അനായാസേന നൃത്തം ചെയ്ത് റെക്കോർഡുകൾ കീഴടക്കുകയാണ് ചണ്ഡിഗഡിലെ ഈ പെണ്‍കുട്ടി. 12 വയസ്സുകാരിയായ ജാൻവിയുടെ അസാധ്യ നൃത്തം സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. 

2019ലെ നാഷനൽ സ്കേറ്റിങ് ചാമ്പ്യൻഷിപ്പ് വിജയിയായിരുന്നു ജാൻവി. അച്ഛനാണ് ജാൻവിക്ക് സ്കേറ്റിങ്ങിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചത്. സ്കേറ്റിങ്ങ് ചെയ്തു കൊണ്ട് പടികൾ ഇറങ്ങുന്നതും ബാംഗ്രാ നൃത്തം ചെയ്തതും ജാൻവിക്ക് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടികൊടുത്തു. 

എട്ടാമത്തെ വയസ്സു മുതലാണ് സ്കേറ്റിങ്ങ് തുടങ്ങിയതെന്നും ജാൻവി പറയുന്നു. ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയതിൽ വലിയ സന്തോഷം. ഭാവിയിൽ പുതിയ റെക്കോർഡുകൾ നേടുകയാണ് ലക്ഷ്യം. സ്കേറ്റിങ്ങിൽ കഴിവ് പ്രകടിപ്പിച്ചു തുടങ്ങിയതോടെ  പഞ്ചാബി കൊറിയോ ഗ്രാഫർക്കു കീഴിൽ നൃത്തം  പഠിക്കുന്നുണ്ട്.’– ജാൻവി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com