ADVERTISEMENT

കോവിഡ് സാധാരണക്കാരെ മാത്രമാണ് ഭീതിയിലാഴ്ത്തുന്നതെന്നു കരുതിയെങ്കിൽ തെറ്റി. സമൂഹത്തിലെ ഉന്നത വൃത്തങ്ങളിൽ ഉള്ളവരും രോഗത്തിന്റെയും അതുയർത്തിയ ഭീതിയുടെയും ഞെട്ടലിൽതന്നെയാണ്. കോവിഡ് തന്നെ വിഷാദത്തിലാഴ്ത്തിയെന്നു വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയുടെ മുൻ പ്രഥമ വനിത മിഷേൽ ഒബാമ. പോഡ്കാസ്റ്റിലൂടെയാണ് മിഷേൽ താൻ അനുഭവിച്ച കുറഞ്ഞ രീതിയിലുള്ള വിഷാദത്തെക്കുറിച്ച് പറ‍ഞ്ഞിരിക്കുന്നത്.

‘ഒരു കാര്യം സമ്മതിക്കുന്നു. ഞാൻ വിഷാദരോഗത്തിന്റെ പിടിയിലാണ്. ക്വാറന്റീൻ മാത്രമല്ല എന്റെ വിഷാദത്തിന്റെ കാരണം. വർഗ്ഗ വിവേചനവും എന്നെ ദുഃഖിപ്പിക്കുന്നുണ്ട്. ഇപ്പോഴത്തെ ഭരണകൂടത്തിന്റെ കപടനാട്യവും നിരാശ വർധിപ്പിക്കുന്ന സാഹചര്യങ്ങളിലൊന്നാണ്. എല്ലാവരും ഒരിക്കലല്ലെങ്കി‍ൽ മറ്റൊരിക്കൽ കടന്നുപോകുന്ന സന്തോഷത്തിലൂടെയും സംഘർഷങ്ങളിലൂടെയും ഞാനും കടന്നുപോകുന്നുണ്ട്. ചിലപ്പോഴൊക്കെ എന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു. ഒരാഴ്ചയോളം ഞാൻ വിഷാദത്തിന് അടിമയായിപ്പോയി. അക്കാലം കഠിനമായിരുന്നു എന്നുതന്നെയാണ് എനിക്കു പറയാനുള്ളത്– മിഷേൽ തുറന്നുപറയുന്നു. 

നിലനിൽപിനും അതിജീവനത്തിനും വേണ്ടി കറുത്ത വർഗക്കാർ നടത്തുന്ന പോരാട്ടവും മിഷേലിന്റെ മനാസികാവസ്ഥയെ ബാധിച്ചിട്ടുണ്ട്. ഓരോ ദിവസവും ഉണർന്നെഴുന്നേൽക്കുന്നത് പുതിയ ദുഃഖകരമായ സംഭവങ്ങളിലേക്കാണ്. ഭരണകൂടം പലപ്പോഴും നിസ്സംഗമാവുന്നു. പ്രതികരിക്കുന്നു തന്നെയില്ല. അതു മനുഷ്യത്വരഹിതമാണ്. കൂടുതൽ പേർ മുറിവേൽക്കുന്നതും കൊല്ലപ്പെടുന്നതുമെല്ലാം എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. ഇതൊന്നും നേരത്തെ ഞാൻ അനുഭവിച്ചിട്ടുള്ള കാര്യങ്ങളേയല്ല – മിഷേൽ പറയുന്നു. 

കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും മിഷേലിനു പറയാനുണ്ട്. ബറാക് ഒബാമ പതിവുപോലെ ഓഫിസിൽ പോകുന്നു. അദ്ദേഹത്തിനു പലരെയും വിളിക്കാനുണ്ട്. എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം പൂർത്തിയാക്കാനുണ്ട്. മക്കൾ കംപ്യൂട്ടറിനു മുന്നിലാണ്. ഞാൻ എന്റെ മുറിയിലും. വൈകിട്ട് 5 മണിയോടെ ഞങ്ങൾ എല്ലാവരും കൂടി ഒത്തുകൂടുന്നു. പദപ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതാണ് കുറച്ചു നേരത്തെ വിനോദം. രാത്രി അത്താഴം കഴിഞ്ഞാൽ അച്ഛനും മക്കളും ഇഷ്ടപ്പെട്ട ചീട്ടുകളിയിലേക്കു തിരിയും. മക്കൾ മുതിർന്നുകഴിഞ്ഞു. മൂത്തവൾ മലിയയ്ക്ക് 22 വയസ്സ്. സാഷയ്ക്ക് 19 ഉം. അച്ഛനും മക്കളും ഒത്തുകൂടുമ്പോഴും എനിക്ക് ഏകാന്തത തന്നെയാണ്– മിഷേൽ തന്റെ അവസഥ വെളിപ്പെടുത്തുന്നു.

English Summary: Michelle Obama shares she has been suffering from ‘low-grade depression’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com