ADVERTISEMENT

ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ ഏതൊക്കെയെന്ന് പോലും അറിയാത്ത അജ്ഞരായ ഒരു കൂട്ടം സ്ത്രീകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരം സ്ത്രീകളോട് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും പലപ്പോഴും അവജ്ഞയോടെ പെരുമാറാറുമുണ്ട്. ഈ സാഹചര്യത്തെക്കുറിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ തുറന്നെഴുതുകയാണ് ഡോ. വീണ ജെ.എസ്. ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും രോഷത്തോടെ പറയുന്ന 'അഹങ്കാരം കൊണ്ട് ഗര്‍ഭനിരോധനം ഉപയോഗിക്കാത്ത സ്ത്രീകള്‍' ' എത്ര പറഞ്ഞാലും കേള്‍ക്കാത്ത സ്ത്രീകള്‍ എന്നീ പ്രയോഗങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഡോ. വീണയുടെ വിമര്‍ശനക്കുറിപ്പ്. 

കുറിപ്പിന്റെ പൂർണ രൂപം

"അഹങ്കാരം കൊണ്ട് ഗർഭനിരോധനം ഉപയോഗിക്കാത്ത സ്ത്രീകൾ" "ഏത്ര പറഞ്ഞാലും കേൾക്കാത്ത സ്ത്രീകൾ എന്നീ പ്രയോഗങ്ങൾ വിവരമില്ലാത്ത പല ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഉപയോഗിച്ചു കണ്ടിട്ടുണ്ട്. വളരെ വൃത്തികെട്ട സ്റ്റേറ്റ്മെന്റ് ആണിത്. അവബോധം ചെറുതിലേ തുടങ്ങാത്ത ഏതൊരു സമൂഹവും ഇങ്ങനെയേ പെരുമാറൂ എന്ന സത്യം ആണ് നമ്മൾ മനസിലാക്കേണ്ടത്. ആ വിവരത്തിലേക്ക് ആരോഗ്യപ്രവർത്തകർ ഉയരണം. എന്ന് മാത്രമല്ല, അഹങ്കാരം എന്ന് നിങ്ങൾ ലേബൽ ചെയ്യുന്ന അവബോധമില്ലായ്മയും ഉപദേശം കേൾക്കായ്‌മയും പുരുഷന്മാർക്കുകൂടെ വീതിച്ചുകൊടുക്കണം എന്നൊരു അപേക്ഷയും ഉണ്ട്. സ്ത്രീയുടെ കിടപ്പറയും സ്വകാര്യതയും പവർ struggle ഉള്ള മേഖലയായതിനാൽ പുരുഷന്മാർക്കും അവരുടെ വീട്ടുകാർക്കും കുറച്ച് നന്നായിത്തന്നെ വീതിച്ചു കൊടുത്തേരെ.

English Summary: Dr. Veena JS Facebook post About Pregnanancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com