ADVERTISEMENT

അവഗണനയിലും ഒറ്റപ്പെടുത്തലിലും മനംനൊന്ത് കണ്ണീരോടെ എത്തുകയാണ് ട്രാൻസ്ജെൻഡറായ സജ്ന ഷാജി. മാന്യമായി തൊഴിലെടുത്ത് ജീവിക്കാൻ ഇറങ്ങിത്തിരിച്ചിട്ടും നിർദാക്ഷിണ്യം അവഗണിക്കുകയാണെന്ന് സജ്ന പറയുന്നു.

കടം മേടിച്ചും വിറ്റുപെറുക്കിയും നിരത്തിൽ ബിരിയാണി വിൽപ്പനയ്ക്കിറങ്ങിയതാണ്. ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് മാത്രമല്ല പരിഹസിക്കുകയാണെന്നും സജ്ന പറയുന്നു. 150 ബിരിയാണിയും 20 ഊണും കൊണ്ട് വിൽപ്പനയ്ക്കിറങ്ങിയതാണ്. ആകെ വിറ്റത് 20 ബിരിയാണി മാത്രം. ബാക്കി വന്നത് എന്താണ് ഞങ്ങൾ ചെയ്യേണ്ടത്. അടുത്ത ദിവസം കച്ചവടത്തിനിറങ്ങാനോ സാധനം വാങ്ങാനെ കഴിയാത്ത അവസ്ഥ– കണ്ണീർ തുടച്ച് സജ്ന പറയുന്നു.

ജീവിക്കാൻ സമൂഹം അംഗീകരിക്കുന്നില്ലെങ്കിൽ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്. മാന്യമായി ജോലിയെടുത്ത് ജീവിച്ചൂടെ എന്നാണ് ഞങ്ങളെ കാണുമ്പോൾ ചോദിക്കുന്നത്. മാന്യമായി ജോലിയെടുക്കാൻ പോലും അടുത്ത് നിൽക്കുന്നവർ അനുവദിക്കുന്നില്ല. ആണും പെണ്ണും കെട്ടതെന്ന് പറഞ്ഞാണ് പരിഹാസം. സംഭവം പൊലീസിൽ പരാതിപ്പെട്ടിട്ടും ഒരു കാര്യവുമില്ല. ഞങ്ങളുടെ അവസ്ഥ പരമാവധി പേരിലേക്ക് എത്തിക്കണമെന്നും സജ്ന പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com