ADVERTISEMENT

കോവിഡിനെ ധീരമായി നേരിട്ടു രാജ്യത്തെ രക്ഷിച്ചതിനു പിന്നാലെ വീണ്ടും ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ജെസീന്ത ആര്‍ഡേന്‍ ഒരു തീയതി കണ്ടുപിടിക്കാനുള്ള പെടാപ്പാടിലാണ്. ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങിന്റെ തീയതിയാണ് ജെസീന്തയ്ക്കു കണ്ടുപിടിക്കേണ്ടത്. അതു മറ്റൊന്നുമല്ല, സ്വന്തം വിവാഹത്തിന്റെ തീയതി തന്നെ. ന്യൂ പ്ലൈമൗത്ത് എന്ന നഗരത്തില്‍ കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോടാണ് ഇക്കാര്യം ജെസീന്ത പങ്കുവച്ചത്. 

ഞങ്ങള്‍ക്കു ചില പദ്ധതികളുണ്ട്. എന്നാല്‍ കുറച്ചു ദൂരം കൂടി പോയാല്‍ മാത്രമേ ആ തീയതിയില്‍ എത്തിച്ചേരാന്‍ കഴിയൂ: നിറ‍ഞ്ഞ ചിരിയോടെ ജെസീന്ത വ്യക്തമാക്കി.ആദ്യം സംഭവം കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്യണം. പിന്നീട് സുഹൃത്തുക്കളുമായി. അതിനുശേഷം മാത്രമേ പരസ്യമായി എല്ലാക്കാര്യവും പറയാന്‍ കഴിയൂ- ജെസീന്ത വ്യക്തമാക്കി. 

ടെലിവിഷന്‍ അവതാരകന്‍ 44 വയസ്സുള്ള ക്ലാര്‍ക്ക് ഗേഫോര്‍ഡുമായി വര്‍ഷങ്ങളായി 40 വയസ്സുകാരിയായ ജെസീന്ത പ്രണയത്തിലാണ്. ഇരുവര്‍ക്കും രണ്ടുവയസ്സുള്ള ഒരു പെണ്‍ കുട്ടിയുമുണ്ട്. 

ഇക്കഴിഞ്ഞ മാസമാണ് ലേബര്‍ പാര്‍ട്ടിക്ക് വ്യക്തമായ മേധാവിത്വത്തോടെ ജെസീന്ത വീണ്ടും ന്യൂസിലന്‍ഡില്‍ അധികാരത്തില്‍ എത്തിയത്. ആദ്യ തവണയേക്കാളും കൂടുതല്‍ വോട്ടുകള്‍ നേടിയതോടെ ജെസീന്തയുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി തിളക്കമുള്ള പ്രകടനമാണ് കാഴ്ചവച്ചത്. കോവിഡ് ധീരമായി നേരിട്ടതാണു പ്രധാനമായും ജെസീന്തയ്ക്കും പാര്‍ട്ടിക്കും ഗുണമായത്. രാജ്യത്തെ ഒരു പള്ളിയില്‍ നടന്ന വംശീയ ആക്രമണത്തെ നേരിട്ട രീതിയും ജെസീന്തയ്ക്ക് ലോകനേതാക്കളുടെ ഉള്‍പ്പെടെ പ്രശംസ നേടിക്കൊടുത്തിരുന്നു. 

ഉടന്‍ വിവാഹത്തീയതി കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ ന്യൂസിലന്‍ഡില്‍ രാജകീയ വിവാഹ ആഘോഷത്തിനായിരിക്കും അരങ്ങൊരുങ്ങുക. അധികാരത്തിലിരിക്കുന്ന ഒരു പ്രധാനമന്ത്രിയുടെ വിവാഹം എന്ന ആഘോഷ അവസരത്തെ ജനങ്ങളെ സന്തോഷത്തോടും വരവേല്‍ക്കും

English Summary: New Zealand's Jacinda Ardern about Her Wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com