sections
MORE

ലോക്ക് ഡൗൺ കാലത്തൊരു സ്ത്രീ സംരംഭം: ഹിറ്റായി ബിഗ് കാർട്ട് കേരള

james
SHARE

'പോസിറ്റീവ്' എന്ന് കേട്ടാൽ ഇക്കാലത്ത് ആളുകൾക്ക് പരിഭ്രാന്തിയാണ്. എന്നാൽ ഈ നെഗറ്റീവ് കാലത്തെ പോസിറ്റീവ് ആക്കുകയാണ് ‘ബിഗ് കാർട്ട് കേരള. കോം’ എന്ന പ്രാദേശിക ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമിലൂടെ സ്ത്രീ സംരംഭകയായ കോട്ടയം സ്വദേശിനി ജോയിസ് സാജൻ.

ഒരാഴ്ചക്കുള്ളിൽ പുതു സംരംഭം

ലോക്ക് ഡൗണിന്റെ  ആദ്യഘട്ടത്തിൽ പ്രാദേശിക കർഷകരിലും കമ്പോളത്തിലും കെട്ടികിടന്ന പഴവർഗങ്ങളും പച്ചക്കറികളും വിപണനം നടത്താൻ പുതിയ പ്രാദേശിക ഓൺലൈൻ പ്ലാറ്റ്‌ഫോം അനിവാര്യമായി വന്നു. ഈ ആവശ്യം ഹോട്ടികോർപ്പിന്റെയും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റേയും ആവശ്യമായി ഉയർന്നു വന്നപ്പോഴും ലോക്ക് ഡൗൺ കാലമായതിനാൽ തന്നെ അധികമാരും രംഗത്ത് എത്തിയില്ല. ഈ സാഹചര്യത്തിൽ മേഖലയിൽ പ്രവർത്തി പരിചയമുള്ള ജോയ്സ് ആ വെല്ലുവിളി ഏറ്റെടുത്ത് കളത്തിലിറങ്ങുകയായിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 'ബിഗ് കാർട്ട്' പ്ലാറ്റ്‌ഫോം തയ്യാറാക്കപ്പെട്ടു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിലുള്ള മലയാളി സ്റ്റാർട്ടപ്പ് ആയതിനാൽ തന്നെ 'കേരള' കൂടി കൂട്ടിചേർത്ത് ബിഗ് കാർട്ട് കേരള.കോം എന്നായി പേര്.

വളർച്ചയുടെ നാൾവഴി

ആദ്യഘട്ടത്തിൽ ഹോട്ടിക്കോർപ്പ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ എന്നിവയുമായി സഹകരിച്ച്‌ പഴങ്ങളും പച്ചക്കറിയും ആവശ്യക്കാരുടെ വീട്ടുപടിക്കൽ  എത്തിച്ച് ബിഗ് കാർട്ട് കേരള ഹിറ്റായി. തുടർന്ന്‌ ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ ജോയ്സ് മത്സ്യവും മാംസ്യവും പലചരക്ക് സാധനങ്ങളും, ബേക്കറി, ഡയറി ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തി സേവന വിഭാഗം വിപുലമാക്കി. കൂടാതെ പൊതുവിപണിയിലെ പ്രമുഖ റീടൈൽ സ്റ്റോറുകളിൽ നിന്നുള്ള ഉൽപ്പനങ്ങളും കുറഞ്ഞ ഡെലിവറി ചാർജിൽ ബിഗ് കാർട്ട് കേരളയിലൂടെ വീടുകളിലെത്തും. 

ഇതിനോപ്പം ലൈഫ് സ്റ്റൈൽ ഹോം അപ്ലയൻസസ് ഉൽപ്പനങ്ങളും ബിഗ് കാർട്ടിൽ ലഭ്യമാണ്. മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ കേന്ദ്രങ്ങളിൽ നിന്നാണ് മാംസ്യ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നത്. മത്സ്യ ഫെഡുമായി സഹകരിക്കാനും ജോയ്സിന് പദ്ധതിയുണ്ട്. കഴിഞ്ഞ ആറുമാസമായി 25000ത്തിലധികം ഉപഭോക്താക്കൾക്ക് ഡെലിവറി നടത്തിക്കഴിഞ്ഞു ബിഗ് കാർട്ട് കേരള. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം 8921731931 എന്ന വാട്സ്ആപ്പ് നമ്പർ വഴിയും ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്. 

സപ്ലൈക്കോ ഉൽപ്പന്നങ്ങളും വീട്ടിലിരുന്നു വാങ്ങാം

പൊതുമേഖല സ്ഥാപനമായ  സപ്ലൈക്കോയുടെ  ഉൽപ്പന്നങ്ങളും ബിഗ് കാർട്ട് കേരളയിലൂടെ ലഭ്യമാകും എന്നതാണ് മറ്റൊരു പ്രത്യേകത. അതിനായി സപ്ലൈക്കോയുമായും ധാരണയിൽ എത്തിക്കഴിഞ്ഞു ബിഗ് കാർട്ട് കേരള. സപ്ലൈകോ സ്റ്റോറുകളിൽ ലഭ്യമാകുന്ന 5ശതമാനം മുതൽ 10ശതമാനം വരെ ഡിസ്‌കൗണ്ടുകളോടെയാകും ബിഗ്കാർട്ടിലും ഉൽപ്പനങ്ങൾ ലഭ്യമാകുക. കോവിഡ് കാലത്ത് സപ്ലൈക്കോ സ്റ്റോറുകളിലെ തിരക്ക് നിയന്ത്രിക്കാനും അവശ്യ സാധന ലഭ്യത ഉറപ്പുവരുത്താനും പുതിയ ഓൺലൈൻ സംവിധാനത്തിന് കഴിയുമെന്നതും എടുത്തു പറയേണ്ടതാണ്. 

തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി കൊച്ചിയിലേക്ക്

കോവിഡ് സാഹചര്യത്തിൽ ഹോം ഡെലിവറി ചെയ്യുന്ന സാധനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്ന്‌ ജോയ്സ് പറയുന്നു. ആദ്യം തിരുവനന്തപുരത്ത്‌ ആരംഭിച്ച bigcartkerala.com ന്റെ  സേവനം നിലവിൽ കോട്ടയം, തൊടുപുഴ, കൊച്ചി എന്നിവടങ്ങളിൽ ലഭ്യമാണ്.പുതുവർഷത്തോടെ സേവനം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി.

English Summay: A Women entrepreneur In Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA