ADVERTISEMENT

എത്രയോ നാളത്തെ പരിശ്രമത്തിനു ശേഷമാണ് ശിരസു നിലത്തു കുത്തിയുള്ള വ്യായാമമുറകളൊക്കെ പലരും പരിശീലിക്കുന്നത്. ബാക്ക് ഫ്ലിപ്സും അതുപോലെയാണ്. ജിംനാസ്റ്റിസിനോ അല്ലെങ്കിൽ അസാധാരണ മെയ്‌വഴക്കമുള്ളവര്‍ക്കോ ചെയ്യാന്‍ കഴിയുന്ന ഒന്നാണത്. പലരും അനായാസേന തലകുത്തി മറിയുന്നത് നമ്മൾ കണ്ടിട്ടുണ്ട്. കാണുമ്പോൾ നിസാരമെന്നു തോന്നിയാലും കാലങ്ങളോളമുള്ള പരിശീലനത്തിലൂടെയാണ് അത്തരം മെയ്‌വഴക്കം സാധിക്കുന്നത്. മാത്രമല്ല പരുക്കു സംഭവിക്കാൻ വളരെ സാധ്യതയുള്ളതാണ് ഇത്. എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള ഒരു തലകുത്തി മറിയൽ വിഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.  

മണലിൽ സാരിയുടുത്ത് അനായേസേന തലകുത്തി മറിയുന്ന യുവതിയാണു വിഡിയോയിലെ താരം. സാധാരണ രീതിയിലാണെങ്കിൽ ബാക്ക് ഫ്ലിപ്സിന് അനുയോജ്യമായ വസ്ത്രധാരണത്തിലൂടെയാണ് അഭ്യാസം നടത്താറുള്ളത്. എന്നാൽ സാരിയിയിൽ ഈ അഭ്യാസം  കാണിച്ച യുവതിയുടെത് അസാമാന്യ ധൈര്യമാണെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം. 

‘സോഷ്യൽ  മീഡിയയിൽ വൈറലായ  വിഡിയോയിൽ യുവതി ആറ് തവണയാണ് തലകുത്തി മറിയുന്നത്. മിലി സർക്കാർ എന്നു പേരായ യുവതിയുടെതാണ് കാണികളെ അദ്ഭുതപ്പെടുത്തിയ പ്രകടനം. പുരുഷന്മാർ ചെയ്യുന്ന കാര്യങ്ങളെല്ലാം സ്ത്രീകൾക്കും ചെയ്യാൻ സാധിക്കും. അവരെക്കാൾ നന്നായി തന്നെ. പലപ്പോഴും പുരുഷൻമാർക്കു സാധിക്കാത്ത കാര്യങ്ങളും സ്ത്രീകൾ ചെയ്ത് വിജയിക്കാറുണ്ട്. അക്കൂട്ടത്തിലൊരാളാണ് മിലി സർക്കാർ. സാരിയിലാണ് അവർ ബാക്ക് ഫ്ലിപ് ചെയ്യുന്നത്.’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിപേരാണ് വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്.

English Summary: Woman Back Flip Video goes Viral In Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com