ADVERTISEMENT

പൊതു ഇടത്തിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന പലതരം അനുഭവങ്ങളുടെ തുടർക്കഥയായി ഒരു സംഭവം കൂടി. സ്കൂൾ കുട്ടിയിൽ നിന്നും നേരിടേണ്ടി വന്ന വിചിത്രമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് അപർണ എന്ന യുവതി. തന്റെ സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് കയറിയ പത്താം ക്ലാസുകാരൻ പൊടുന്നനെ ചോദിച്ച ചോദ്യമാണ് അപർ‌ണയെ ഞെട്ടിച്ചതെന്നാണ് അവർ വിഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഇത്രയും ചെറിയ പ്രായത്തിൽ അത് ചിന്തിക്കാനും സധൈര്യം ചോദിക്കാനും ഒരു 14 വയസ്സുകാരന് എങ്ങനെ കഴിഞ്ഞെന്നാണ് അപർണ ചോദിക്കുന്നത്. പഠിക്കുന്ന സ്കൂളിനെയാണോ അതോ മാതാപിതാക്കളെയാണോ ഇത്തരം സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ കുറ്റപ്പെടുത്തേണ്ടതെന്നും അപർണ ചോദിക്കുന്നു. നിരവധിപേരാണ് ഈ വിഡിയോ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. 

അത്തരം കുട്ടികള്‍ക്ക് കൗൺസിലിങ് ആവശ്യമാണെന്നാണ് വിഡിയോ കണ്ടവർ പറയുന്നത്. മാതാപിതാക്കളെയോ അധ്യാപകരെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സാങ്കേതിക വിദ്യകൾ വളർന്ന കാലഘട്ടമാണ് പ്രശ്നമെന്നും ചിലർ പറയുന്നു. ഏതായാലും വലിയ ഗൗരവം അര്‍ഹിക്കുന്ന വിഷയം പങ്കുവച്ചതിന് അപര്‍ണയെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. വിഡിയോ കാണാം:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com