ADVERTISEMENT

സ്വകാര്യ വിമാനത്തിൽ വാഷിങ്ടണിൽ എത്തി ക്യാപിറ്റോളിലേക്ക് കടന്നുകയറാൻ ശ്രമിച്ച അക്രമികളിൽ ഒരാളായ ജെന്ന റയാൻ എന്ന വനിത നിയമനടപടികൾക്കു പൊതുജനങ്ങളിൽ നിന്ന് സാമ്പത്തിക സഹായം തേടുന്നു. റിയൽ എസ്റ്റേറ്റ് ഏജന്റായ ജെന്നക്ക് 50 വയസ്സുണ്ട്. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൽ നിന്ന് സഹായം അഭ്യർഥിക്കുന്നതിനു പകരമാണ് ജെന്ന പൊതുജനങ്ങളെ ആശ്രയിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. തന്റെ അറസ്റ്റിനെ തുടർന്നുണ്ടായ നഷ്ടങ്ങൾക്കും നിയമനപടപടി നേരിടാനുമാണ് പണം അഭ്യർഥിക്കുന്നത്. 

ട്രംപിന്റെ തോൽവി അംഗീകരിക്കാതെയും യഥാർഥ വിജയം റിപ്പബ്ലിക്കൻ കക്ഷിക്ക് അവകാശപ്പെട്ടതാണെന്നും മുദ്രവാക്യം മുഴക്കിയാണ് ഇക്കഴിഞ്ഞ 15 ന് ഒരുകൂട്ടം അക്രമികൾ യുഎസ് പാർലമെന്റായ ക്യാപിറ്റോളിൽ അതിക്രമത്തിനു മുതിർന്നത്. അപമര്യാദയായ പെരുമാറ്റം, അനുമതിയില്ലാത്ത സ്ഥലത്തു കൂട്ടംകൂടൽ തുടങ്ങിയ കുറ്റങ്ങളാണ്ജെന്നയ്ക്കു മേൽ ആരോപിക്കപ്പെട്ടിരിക്കുന്നത്. 

ജെന്ന സഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ പരിശോധിച്ച് ഫെഡറൽ ഇൻവെസ്റ്റിഗേറ്റീവ് ഏജൻസിയാണ് അക്രമത്തിലുള്ള ജന്നെയുടെ പങ്ക് തിരിച്ചറിഞ്ഞത്. ക്യാപിറ്റോളിലേക്ക് അവർ കടക്കുന്നതും വിഡിയോയിൽ വ്യക്തമായിരുന്നു. അക്രമം നടത്തിയ വ്യക്തി എന്ന നിലയിൽ ജെന്നയുടെ റിയൽ എസ്റ്റേറ്റ് ഏജൻസി റദ്ദാക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. പ്രചോദന പ്രഭാഷണങ്ങൾ നടത്തുന്ന വ്യക്തി കൂടിയാണ് ജെന്ന. അക്രമത്തിനൊടവിൽ ജെന്നയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പ്രസാധകർ പിൻമാറുന്ന സാഹചര്യവും ഉണ്ടായി. 

‘എന്റെ ചുറ്റും ഇപ്പോൾ വൃത്തികെട്ട ആളുകളാണ്.  അവർ എന്നെ വംശീയ വിദ്വേഷി എന്നു വിളിക്കുന്നു. 10 മുതൽ 20 വർഷം വരെ ജയിലിൽ കിടക്കേണ്ട വ്യക്തിയാണു ഞാൻ എന്നാണു പലരും ആരോപിക്കുന്നത്. മോശം കാര്യങ്ങളും എന്നെപ്പറ്റി പ്രചരിക്കുന്നുണ്ട്.’– ജെന്ന ട്വിറ്ററിൽ കുറിച്ചു. കംപ്യൂട്ടർ, ഫോൺ മുതലായവ അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തയായും അവർ ‍ ആരോപണം ഉന്നയിച്ചു. ഇതിനോടകം 1000 ഡോളർ സമ്പാദിച്ചതായും ജെന്ന അവകാശപ്പെടുന്നു. എന്നാൽ സാമ്പത്തിക സഹായം അഭ്യർഥിക്കുന്നതിന്റെ പേരിൽ അവരുടെ അക്കൗണ്ട് ക്യാൻസൽ ചെയ്യണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

ജെന്നയ്ക്കു പുറമെ മറ്റു ചില റിപ്പബ്ലിക്കൻ കക്ഷിക്കാരും സമാനരീതിയിൽ സംഭാവന പിരിക്കാൻ തുടങ്ങിയിട്ടുമുണ്ട്. അക്രമം ഉണ്ടായ ദിവസം അനുയായികൾക്കൊപ്പം വാഷിടണിൽ സഞ്ചരിക്കുന്ന സ്വന്തം വിഡിയോയും ജെന്ന പോസ്റ്റ് ചെയ്തിരുന്നു. തൊഴിലാളികൾ എന്നാണ് തനിക്കൊപ്പമുള്ളവരെ അന്നു ജെന്ന പരിചയപ്പെടുത്തിയത്. കോവിഡ് വാക്സീന് എതിരെയും അവർ ശബ്ദമുയർത്തിയിരുന്നു. ക്യാപിറ്റോളിക്ക് കടന്നുകയറിയ ദിവസം ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ ദിനം എന്നും ജെന്ന പറഞ്ഞിരുന്നു. എന്നാൽ അറസ്റ്റ് ചെയ്പ്പോൾ ട്രംപ് തനിക്കു മാപ്പ് തരുമെന്നാണ് ജെന്ന പ്രതീക്ഷിച്ചിത്.  

English Summary: She Flew In Private Jet To Capitol Riot. Now Wants Money For Legal Fees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com