ADVERTISEMENT

ജോലിയില്‍ തിരിച്ചെടുക്കാന്‍  തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിന് മുന്നില്‍ അധ്യാപികയുടെ നൃത്തസമരം . കൊച്ചി ചെറായി സ്വദേശി ഹേമലതയാണ് തനിക്കെതിരായ അച്ചടക്ക നടപടി റദ്ദാക്കന്‍ പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷന്‍ നല്‍കിയ നിര്‍ദേശം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിയത് . എന്നാല്‍ ഈ ഉത്തരവ് ഉന്നതവിദ്യാഭ്യസ വകുപ്പ് തള്ളിയെന്നാണ് കോളജ് പ്രിന്‍സിപ്പാളിന്റെ വിശദീകരണം . 

നന്നായറിയുന്നത് നൃത്തമാണ്. അതിനാല്‍ അതുതന്നെ സമരമുറയാക്കി. ഇപ്പോള്‍ ഒറ്റയ്ക്കേയുള്ളൂ. നാളെ പിന്‍തുണയ്ക്കാനാളെത്തിയാല്‍ ഇതൊരു സംഘനൃത്തമാക്കി മാറ്റാനും ഹേമലതയ്ക്ക് മടിയില്ല. പിരിച്ചുവിട്ടതു മുതല്‍ ഒറ്റയാള്‍ പോരാട്ടമായിരുന്നു. ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്ന ശിഷ്യയുടെ പരാതി പരിഗണിച്ചാണ് ഹേമലതയെ  2015ല്‍ കോളജ് അധിക‍ൃതര്‍ പുറത്താക്കിയത്. ഇതിനെതിരെ പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷന്റെ അനുകൂല ഉത്തരവ്  ലഭിച്ചെന്നും അത് കോളജ് അധികൃതര്‍ അവഗണിച്ചെന്നുമാണ് ഹേമലതയുടെ പരാതി.

ഹേമലതയുടെ ആരോപണം പക്ഷേ കോളജ് പ്രിന്‍സിപ്പാള്‍ തള്ളി. കഴിഞ്ഞവര്‍ഷം കോളജില്‍ നൃത്താധ്യാപികയുടെ താല്‍കാലിക ഒഴിവിേലക്ക് അഭിമുഖം നടന്നിരുന്നു . ഇതില്‍ ഹേമലത പങ്കെടുത്തില്ല. പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷന്‍ നല്‍കിയ ഉത്തരവ് അതോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് തള്ളിയെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി . എന്നാല്‍ അഭിമുഖവിവരം തന്നെ അറിയിച്ചില്ലെന്നും തിരിച്ചെടുക്കുംവരെ സമരം തുടരുമെന്നുമാണ് ഹേമലതയുടെ നിലപാട് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com