ADVERTISEMENT

വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടാൻ ഒരുങ്ങുകയാണ് പൂനെ സ്വദേശിനിയായ പ്രീതി മാസ്കെ. ഇന്ത്യയിലെ മഹാനഗരങ്ങളിലൂടെ 6000 കിലോമീറ്റർ സൈക്കിളിൽ വേഗത്തിൽ സഞ്ചരിച്ച വനിത എന്ന റെക്കോർഡാണ് പ്രീതിയുടെ ലക്ഷ്യം. 30 ദിവസമാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഭാരവാഹികള്‍ പ്രീതിക്ക് അനുവദിച്ചിരിക്കുന്നന്ന സമയം. എന്നാൽ 22 ദിവസങ്ങൾക്കകം തന്റെ  യാത്ര പൂർത്തിയാക്കാനാണ് പ്രീതി ഒരുങ്ങുന്നത്. 

ഇന്ത്യയുടെ ഗോൾഡൻ ക്വാഡ്രിലാറ്ററൽ റൂട്ട് എന്നറിയപ്പെടുന്ന പാതയിലൂടെയാണ് പ്രീതിയുടെ യാത്ര. പൂനെ–ബെംഗലൂരു–ചെന്നൈ–കൊൽക്കത്ത–ഡൽഹി–രാജസ്ഥാൻ–മുംബൈ വഴി പൂനെയില്‍ തിരിച്ചെത്തുന്നതാണ് പ്രീതിയുടെ യാത്ര. ഫെബ്രുവരി 27ന് ഷാനിവർ വാഡയിൽ നിന്നാണ് പ്രീതി യാത്ര തുടങ്ങുന്നത്. 

‘ആഗ്രഹ പൂർത്തീകരണത്തിന് പ്രായം ഒരു ഘടകമല്ലെന്നാണ് എന്റെ വിശ്വാസം’.– പ്രീതി മാസ്കെ പറയുന്നു. രണ്ടു മക്കളുടെ അമ്മയും സംരംഭകയുമാണ് പ്രീതി. 21 വയസ്സാണ് മകളുടെ പ്രായം. 19 വയസ്സുള്ള മകനുമുണ്ട്. സ്ത്രീ ശാക്തീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന മാസ്കേ ലോക വ വനിതാ ദിനത്തിനു മുന്നോടിയായാണ് തന്റെ സോളോ യാത്ര തുടങ്ങുന്നത്. യാത്രയിലൂടെ സ്ത്രീകൾക്ക് പ്രചോദനമാകുകയാണ് ലക്ഷ്യമെന്നും അവർ  വ്യക്തമാക്കി. സൈക്കിൾ യാത്രയിൽ നിരവധി പുരസ്കാരങ്ങൾ പ്രീതിയെ തേടിയെത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com