ADVERTISEMENT

12 വയസ്സുള്ള ലില്ലി എന്ന കുട്ടി  ഇപ്പോള്‍ സന്തോഷത്തിന്റെ സ്വര്‍ഗത്തിലാണ്. സ്വപ്നത്തില്‍പ്പോലും കാണാതിരുന്ന സൗഭാഗ്യമാണ് യാദൃച്ഛികമായി  തേടിയെത്തിയിരിക്കുന്നത്. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേന്റെ മറുപടിക്കത്താണ് സന്തോഷത്തിലേക്കും ആവേശത്തിലേക്കും ലില്ലിയെ നയിച്ചിരിക്കുന്നത്. 

രാജ്യത്ത് കോവിഡിനെത്തുടര്‍ന്നുള്ള ലോക്ഡൗണ്‍ ആദ്യമായി ഏര്‍പ്പെടുത്തിയപ്പോള്‍ ലില്ലി ജെസീന്തയ്ക്ക് ഒരു കത്തയച്ചു. ഒരു പ്രമുഖ നേതാവിന് കത്തയയ്ക്കുക എന്ന പാഠ്യപദ്ധതിയുടെ ഭാഗമായായിരുന്നു കത്തെഴുത്ത്. എന്നാല്‍ കത്തെഴുതിയതിനുശേഷം അതു മറന്നെങ്കിലും ഇപ്പോള്‍ പ്രധാനമന്ത്രിയില്‍ നിന്ന് ലില്ലിക്ക് മറുപടി ലഭിച്ചിരിക്കുകയാണ്. 

ലോക്ഡൗണില്‍ മാത്രമല്ല രാജ്യത്തെ നയിക്കുന്നതിലും കുട്ടികളോടുള്ള പെരുമാറ്റത്തിലുമെല്ലാം ജെസീന്ത മാതൃക തന്നെ എന്ന വാക്കുകളുമായി ലില്ലിയുടെ പിതാവ് കത്ത് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം എല്ലാവരും അറിഞ്ഞത്. 

പ്രിയപ്പെട്ട ലില്ലി, അയച്ച കത്തിന് നന്ദി പറയുന്നു. മറുപടി എഴുതാന്‍ ഇത്രയും താമസിച്ചതില്‍ ക്ഷമിക്കുമല്ലോ. കുറേ നാളായി നല്ല തിരക്കിലായിരന്നു. അതാണു കത്തെഴുത്ത് ഇത്രയും നീണ്ടുപോയത്- മറുപടിക്കത്തില്‍ ജെസീന്ത കുറിച്ചു. പഠനത്തിനിടെ സമയമെടുത്ത് ഇങ്ങനെയൊരു കത്ത് എഴുതാന്‍ കാണിച്ച സന്‍മനസ്സിന് നന്ദി. കുട്ടിയുടെ സ്നേഹമുള്ള വാക്കുകള്‍ എന്റെ ഹൃദയത്തിലും നന്‍മ നിറയ്ക്കുന്നു. കത്തു വായിച്ചതോടെ ഞാന്‍ ഉന്‍മേഷഭരിതയായിരിക്കുന്നു. കുട്ടിയും കുടുംബവും അയര്‍ലന്‍ഡില്‍ സുരക്ഷിതരായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. കുടുംബാംഗങ്ങളെ എന്റെ ക്ഷേമാന്വേഷണം അറിയിക്കുക. കത്തെഴുതിയതിന് ഒരിക്കല്‍ക്കൂടി നന്ദി. നിങ്ങളുടെ പ്രിയപ്പെട്ട ജെസീന്ത ആര്‍ഡേന്‍. 

ലില്ലിയുടെ കത്ത് വായിച്ച ഒട്ടേറെപ്പേര്‍ ജെസീന്തയുടെ നന്‍മയും സ്നേഹവും നിറഞ്ഞ പ്രവൃത്തിയെ പുകഴ്ത്തുകയാണ്. മികച്ച നേതാവാണ് ജെസീന്ത എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, അവരുടെ വ്യക്തിത്വത്തിന്റെ മഹത്വവും ഇപ്പോള്‍ വെളിവായിരിക്കുന്നു എന്നാണ് ഒരാളുടെ കമന്റ്. ലിലി കത്തെഴുതാന്‍ തിരഞ്ഞെടുത്ത് യഥാര്‍ഥ ആളെ തന്നെയാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ശരിക്കും പ്രചോദനാത്മകം എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. 

English Summary: ‘Great at leading, lockdowns & letters’: Jacinda’s reply to schoolgirl wins hearts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com