ADVERTISEMENT

സാമൂഹിക വിഷയങ്ങളിൽ ശക്തമായി ഇടപെടുന്ന വ്യക്തിയാണ് അമിതാഭ് ബച്ചന്റെ പേരക്കുട്ടിയും അഭിഭാഷകയുമായ  നവ്യ നവേലി നന്ദ. പലപ്പോഴും അമ്മാവൻ അഭിഷേക് ബച്ചനെ പോലെയാണ് നവ്യ എന്നാണ് ആരാധകരുടെ വിലയിരുത്തൽ. സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്ക് അഭിഷേകിനെ പോലെ തന്നെ ശക്തമായി പ്രതികരിക്കും നവ്യ. അടുത്തിടെ നവ്യ നടത്തിയ പ്രതികരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 

അടുത്തിടെ മഹാരാഷ്ട്രയിലെ ഗാഡ്ചിരോലിൽ നടത്തുന്ന പുതിയ എൻജിഒ പ്രൊജക്ടിന്റെ ചിത്രങ്ങള്‍ നവ്യ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾക്ക് താഴെ വന്ന കമന്റിനാണ് നവ്യയുടെ കുറിക്കു കൊള്ളുന്ന മറുപടി. നിലവിൽ ന്യൂയോർക്കിലാണ് നവ്യയുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു –v.monica എന്ന ഇൻസ്റ്റഗ്രാം യൂസറുടെ കമന്റ്. ‘ഇത് നിങ്ങളുടെ വലിയ പ്രയത്നത്തിന്റെ ഫലമാണെന്നാണ് നിങ്ങൾ  അവകാശപ്പെടുന്നത്. എന്നാൽ ഈ പദ്ധതിയുടെ ഉദ്ഘാടന സമയത്ത് നിങ്ങൾ എവിടെയായിരുന്നു?’ എന്നാണ് നവ്യയോട് കമന്റുമായി എത്തിയ ആളുടെ പരിഹാസ രൂപേണയുള്ള ചോദ്യം. ഈ ചോദ്യത്തിനായിരുന്നു നവ്യയുടെ ശക്തമായ മറുപടി. 

മഹാമാരിക്കാലത്തെ യാത്ര ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ ഓർമപ്പെടുത്തും വിധമായിരുന്നു മറുപടി. ‘മഹാമാരിയുടെ മധ്യത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നതെന്ന് താങ്കൾക്ക് ബോധമുണ്ടാകുമെന്നു തന്നെയാണ് ഞാൻ കരുതുന്നത്.’– നവ്യ നവേലി മറുപടിയായി കുറിച്ചു.കൃത്യമായ മറുപടി എന്നായിരുന്നു നവ്യയുടെ മറുപടിയെ പ്രമുഖരടക്കം പലരും പ്രകീർത്തിച്ചത്. മുൻപും സമാനമായ രീതിയിൽ നവ്യ പ്രതികരിച്ചിട്ടുണ്ട്. അടുത്തിടെ തന്റെ കരിയറിനെ കുറിച്ചും ഭാര്യയെ കുറിച്ചും അഭിപ്രായം പറഞ്ഞവർക്ക് അഭിഷേക് ബച്ചൻ നൽകിയ കുറിക്കു കൊള്ളുന്ന മറുപടിയും ഏറെ ചർച്ചയായിരുന്നു. അഭിഷേകിനെ പോലെ തന്നെയാണ് മരുമകളുമെന്നാണ് ആരാധക പക്ഷം.

ന്യൂയോർക്കിലെ ഫോർദാം യൂനിവഴ്സിറ്റിയിൽ നിന്നാണ് നവ്യ നവേലി നന്ദ ഗ്രാജുവേഷൻ പൂർത്തിയാക്കിയത്. ആരാ ഹെൽത്ത് എന്ന ഓണ്‍ലൈൻ ഹെല്‍ത്ത് കെയർ പോർട്ടലിനും നവ്യ രൂപം നൽകി. ഈ വർഷം ആദ്യത്തിൽ ഇന്ത്യയിലെ സ്ത്രീശാക്തീകരണം ലക്ഷ്യം വച്ച് പുതിയ എൻജിഒയ്ക്കും നവ്യ രൂപം നൽകിയിരുന്നു.  

English Summary: Navya Naveli Is Following Abhishek Bachchan's Footsteps. Her Response To A Troll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com